Free Learning

ധര്‍മ്മടത്ത് മണ്ണും മണ്ണിന്റെ മക്കളും സന്തുഷ്ടര്‍.


കാര്‍ഷിക മേഖലയില്‍ 79 പദ്ധതികളിലായി 9,41,82,804 രൂപയാണ് വിനിയോഗിച്ചത്.  അഞ്ചരക്കണ്ടി പഞ്ചായത്തില്‍  നടപ്പാക്കിയ കേരള ഗ്രാമം പദ്ധതി കാര്‍ഷിക മേഖലയിലെ മികച്ച മാതൃകയാണ്. കേരശ്രീ, നെല്‍കൃഷി, ഫാമുകള്‍, പച്ചക്കറി എന്നിവയുടെ വികസനത്തിനുള്ള പ്രേജക്ടുകള്‍ മികച്ച രീതിയില്‍ നടപ്പാക്കി. തരിശുനില കൃഷി, കേര ഗ്രാമം പദ്ധതി എന്നിവയ്ക്ക് പുറമെ പെരളശേരി പഞ്ചായത്തില്‍ വീട്ടില്‍ ഒട്ടുമാവ് പദ്ധതിയും കൊണ്ടുവന്നു.  വേങ്ങാട് പഞ്ചായത്തില്‍ ബിപിഎല്‍ കുടുംബത്തിന്റെ ഉന്നതിക്കായി കോഴിഗ്രാമം പദ്ധതി നടപ്പാക്കി.

പട്ടികജാതി വികസന പദ്ധതിയുടെ ഭാഗമായി ചെമ്പിലോട് ഇരിവേരി പട്ടികജാതി കോളനിയില്‍ സാംസ്‌കാരിക നിലയം പണിതു. ഒരോ പദ്ധതിയും നടപ്പാക്കുന്നതിന് ജനങ്ങളുടെ നിര്‍ലോഭമായ സഹകരണമാണ് ലഭിച്ചത്. ഇതിന് എല്ലാവരോടും അങ്ങേയറ്റത്തെ കടപ്പാടും നന്ദിയുമുണ്ട്.

Previous
Next Post »