Free Learning

സമ്പൂര്‍ണ്ണ വിജയത്തിന്‍റെ ഉത്തമ മാതൃക - മട്ടന്നൂര്‍ മണ്ഡലത്തിലെ സമഗ്രവിദ്യാഭ്യാസ പദ്ധതി


കോഴിക്കോട്, വയനാട് ജില്ലകളോട് അതിരിടുന്ന വിസ്തൃതമായ മണ്ഡലമാണ് മട്ടന്നൂര്‍. ഏറെയും ഗ്രാമീണ മേഖല. വികസന സെമിനാറില്‍ ചര്‍ച്ചചെയ്ത് ക്രോഡീകരിച്ച പദ്ധതികളാണ്  നടപ്പാക്കുന്നത്. പരിധി നിര്‍ണയിക്കപ്പെട്ടിട്ടുള്ള എംഎല്‍എ ഫണ്ടും ആസ്തിവികസന ഫണ്ടും കൃത്യതയോടെ വിനിയോഗിക്കാനായി. ഒരുവര്‍ഷം ലഭിക്കുന്ന ഒരുകോടിയുടെ എംഎല്‍എ ഫണ്ടിനെയും അഞ്ചുകോടിയുടെ ആസ്തി വികസന ഫണ്ടിനെയും ആശ്രയിച്ചാല്‍ ഒന്നുമാകില്ലെന്ന തിരിച്ചറിവില്‍ വിവിധ വകുപ്പുകളെ സമീപിച്ച് ഫണ്ട് കണ്ടെത്തിയാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്.

പാലയത്തുവയല്‍ ഗവ. യുപി വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ബസില്‍

എംഎല്‍എ ഫണ്ടിന്റെ ഭൂരിഭാഗവും സമഗ്രവിദ്യാഭ്യാസ പദ്ധതിക്കാണ് വിനിയോഗിച്ചത്. വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ പഠനം ഉറപ്പുവരുത്താന്‍ മുഴുവന്‍ സ്‌കൂളുകളിലും കംപ്യൂട്ടര്‍ പഠന പദ്ധതി നടപ്പാക്കി. ലോവര്‍ പ്രൈമറി മുതല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വരെ കംപ്യൂട്ടര്‍ ലാബും പഠന സൗകര്യവുമില്ലാത്ത ഒരൊറ്റ സ്‌കൂളും മണ്ഡലത്തിലില്ല. 
ജനങ്ങളുടെ ആവശ്യകതയറിയാന്‍ 'എന്റെ' നാട്' എന്ന പേരില്‍ വികസന സെമിനാര്‍ സംഘടിപ്പിച്ചപ്പോള്‍ അധ്യാപകരും രക്ഷിതാക്കളും നിര്‍ദേശിച്ചത് കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം ലഭ്യമാക്കണമെന്നാണ്. അങ്ങിനെയാണ്  എല്ലാ അധ്യയനദിവസവും പാലും മുട്ടയും നല്‍കുന്ന പദ്ധതി നടപ്പാക്കിയത്. മറ്റൊരു മണ്ഡലത്തിലും ഇത്തരമൊരു പദ്ധതിയില്ല. പ്രാദേശിക വികസന നിധിയില്‍നിന്നാണ് ഫണ്ട് കണ്ടെത്തിയത്.




Previous
Next Post »