കണ്ണൂർ വിമാനത്താവളം UD Fന്റെ നേട്ടമായി പറയുന്നവർക്കായി ചില കാര്യങ്ങൾ സൂചിപ്പിക്കുന്നു.
കണ്ണൂർ വിമാനത്താവള പദ്ധതിയുടെ നാൾവഴി.
• 1996 ൽ ദേവഗൗഡ മന്ത്രിസഭയിൽ വ്യോമയാനമന്ത്രിയായിരുന്ന സി എം ഇബ്രാഹിം കണ്ണൂരിൽ അന്തരാഷ്ട്ര വിമാനത്താവളം നിർമ്മിക്കുമെന്നു പ്രഖ്യാപിക്കുന്നു.
• മുഖ്യമന്ത്രി ഇ. കെ. നായനാർ മട്ടന്നൂരിലെ മൂർഖൻ പറമ്പാണു വിമാനത്താവളത്തിനു ഏറ്റവും അനുയൊജ്യമെന്നു കണ്ടെത്തിയതിനെ തുടർന്ന് യുദ്ധകാലവേഗത്തിൽ നടപടികൾ നീക്കുന്നു.
• വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കർമ്മസമിതിയണു പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.
• നായനാർ സർക്കാർ 192 ഏക്കർ ഭൂമി ഏറ്റെടുത്തു.
ഉമ്മന്‍ചാണ്ടി ഉത്ഘാടനം നടത്തുമ്പോള്‍ കണ്ണൂര്‍ വിമാനത്താവളം |
• 2001 ൽ വന്ന ആന്റണി സർക്കാർ വിമാനത്താവളം സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും നിർത്തിവെചു. കണ്ണൂരിലെ വിമാനത്താവള ലെയ്‌സൺ ഓഫീസും, മട്ടന്നൂരിലെ അക്വിസിഷൻ തഹസിൽദാർ ഓഫീസും നിർത്തലാക്കി.
• ഏറ്റെടുത്ത ഭൂമി പാട്ടത്തിനു നൽകുകയും, കണ്ണുരിൽ വിമാനത്താവളം ആവശ്യമില്ലെന്നുമായിരുന്നു എ. കെ. ആന്റ്ണിയുടെ നിലപാട്.
• 2006 ൽ വി. എസ്. അച്യുതാനന്ദൻ സർക്കാർ വന്നശേഷം പദ്ധതി വീണ്ടും ആദ്യം മുതൽ തുടങ്ങി.
• മന്ത്രി കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ 1278.89 ഏക്കർ ഒന്നും രണ്ടും ഘട്ടങ്ങളിലായും മൂന്നാം ഘട്ടത്തിലെ 785 ഏക്കറിൽ 612.12 ഏക്കർ ഏറ്റെടുത്തു. അന്നാവിഷ്ക്കരിച്ച പുനരധിവാസ പാക്കേജ് രാജ്യത്തിനു മാതൃകയായി.
• പാരിസ്ഥിതികാനുമതിയടക്കമുള്ള പ്രഥമിക നടപടികൾ പൂർത്തിയാക്കിയാണു 2010 ൽ വി. എസ്. അച്യുതാനന്ദൻ പദ്ധതിക്കു തറക്കല്ലിട്ടത്.
ഇതിനുമുന്നെ പണിപൂർത്തിയാകേണ്ട വിമാനത്താവളം ഇത്രയും വൈകിപ്പിച്ചതു തന്നെ UDF സർക്കാരാണ്. എന്നിട്ടാണ് ഇപ്പോൾ ബാബുവിന്റെ നേതൃത്വത്തിൽ പരീക്ഷണപ്പറക്കൽ മാമാങ്കം നടത്തിയത്. ഏറ്റെടുത്ത ഭൂമിപൊലും കല്ലുവെട്ടാൻ പാട്ടത്തിനുകൊടുത്തവരാണു ഇപ്പൊൾ കണ്ണൂർ വിമാനത്താവളത്തിന്റെ പിതൃത്വം അവകാശപ്പെടുന്നത്.
Sign up here with your email