Free Learning

സമഗ്ര വിദ്യാഭ്യാസ പദ്ധതി - ഒരു ധര്‍മ്മടം മാതൃക


എംഎല്‍എ ഫണ്ടിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് സമഗ്ര വിദ്യാഭ്യാസ പദ്ധതിക്കാണ്. മണ്ഡലത്തിലെ 165 സ്‌കൂളുകള്‍ക്ക്  കംപ്യൂട്ടര്‍ വാങ്ങാന്‍ 1.24 കോടി രൂപ  നല്‍കി. ഏഴു സ്‌കൂളില്‍  സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ തുടങ്ങി.


ബ്രണ്ണന്‍ കോളേജ് ശതോത്തര രജതജൂബിലി സ്മാരകമായി ഒരു കോടി രൂപ ചെലവിലുള്ള സെമിനാര്‍ ഹാളിന്റെ പണി പുരോഗമിക്കുകയാണ്. കോളേജിലെ കംപ്യൂട്ടര്‍ പഠനം വിപുലീകരിക്കാന്‍ പത്തു കംപ്യൂട്ടര്‍ നല്‍കി. പെരളശേരി എ കെ ജി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഒരു കോടി രൂപയാണ് അനുവദിച്ചത്.  വേങ്ങാട് ഇ കെ നായനാര്‍ സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന് 75 ലക്ഷം രൂപയും പിണറായി എ കെ ജി സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍  കെട്ടിടത്തിന് 60 ലക്ഷം രൂപയും മുഴപ്പിലങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടത്തിന് 50 ലക്ഷം രൂപയും ചാല ഗവ. ഹയര്‍സെക്കന്‍ഡറി കെട്ടിടത്തിന്  50 ലക്ഷം രൂപയുമാണ്  ചെലവഴിച്ചത്. വിദ്യാര്‍ഥികളുടെ യാത്രാസൗകര്യത്തിനായി പെരളശേി എ കെ ജി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും ധര്‍മടം ഗവ. മാപ്പിള യുപി സ്‌കൂളിനും ബസ് നല്‍കി.


Previous
Next Post »