Free Learning

യാഥാര്‍ത്ഥ്യം ഇങ്ങനെയുമൊക്കെ ആണ്, അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയനെ കുറിച്ച് മാതൃഭൂമി

1998 ൽ വൈദ്യുതി മന്ത്രി സ്ഥാനം ഒഴിഞ്ഞു സി പി ഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത സഖാവ് പിണറായി വിജയനെ കുറിച്ച് മാതൃഭൂമി എഴുതിയ മുഖപ്രസംഗം ആണിത്. 



* പവർ കട്ട് എന്നാൽ വൈദ്യുതി നിഷേധം ആണ്. നിശ്ചിത അളവിൽ മാത്രമേ ഉപയോഗിക്കാവൂ എന്നാ നിബന്ധന. അതായത്, ആയിരം യൂനിറ്റ് ഉപയോഗിക്കാൻ അനുവാദമുള്ള വ്യവസായ സ്ഥാപനത്തോട്, നിങ്ങൾ അഞ്ഞൂറ് യൂനിറ്റ് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധന വെക്കുമ്പോൾ അമ്പതു ശതമാനം പവർ കട്ട് ആയി.

* ലോഡ് ഷെഡ്ഡിങ് എന്നത്, നിശ്ചിത സമയത്ത് സപ്ലയ് ഓഫ്‌ ചെയ്യൽ ആണ്. പീക്ക് ലോഡ് സമയത്ത് ഉപഭോഗം കുറയ്ക്കാനും, പകല സമയത്ത് ജലസംഭരണിയിലെ ശേഷി കുറച്ചു മാത്രം ഉപയോഗിച്ച് ഉല്പാദനം നിയന്ത്രിക്കാനും മറ്റുമാണ് ലോഡ് ഷെഡ്ഡിങ് നടപ്പാക്കുന്നത്.

* 1996 ലെ സർക്കാർ വരുമ്പോൾ വ്യവസായങ്ങൾക്ക് 100 ശതമാനം പവർകട്ടും മൂന്നര മണിക്കൂർ ലോഡ്‌ ഷെഡ്ഡിങും ആയിരുന്നു. ആ അവസ്ഥ മാറ്റി, കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കാനുള്ള ഇടപെടലാണ് അന്ന് നടന്നത്. അതാണ്‌ വിജയം കണ്ടത്.

Previous
Next Post »