Free Learning

കിട്ടാക്കനിയല്ല, കുടിവെള്ളം


മണ്ഡലത്തിലെ കുടിവെള്ളപ്രശ്‌നം സമഗ്രമായി പരിഹരിക്കുന്നതിന് മൂന്ന് കുടിവെള്ള പദ്ധതി നവീകരിക്കുകയും വിപുലപ്പെടുത്തുകയും ചെയ്തു. അഞ്ചരക്കണ്ടി പഞ്ചായത്തിലെ  കണ്ണാടിവെളിച്ചം മിനി സ്‌റ്റേഡിയത്തിന് സമീപത്തെ പൈപ്പ് ലൈന്‍ നീട്ടിയതിനാല്‍  എണ്ണൂറോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനായി. 

Water Tank | Courtesy - Internet


കടമ്പൂര്‍ പഞ്ചായത്തിലെ  ആഡൂര്‍- കാപ്പുകുളം കുടിവെള്ള പദ്ധതിക്ക് 25 ലക്ഷം രൂപ ചെലവഴിച്ചു. മീത്തലേക്കണ്ടി കുടിവെള്ള പദ്ധതിയില്‍ 5.10 കിലോമീറ്റര്‍ പൈപ്പ് ലൈന്‍ സ്ഥാപിച്ചു.  പിണറായി പാറപ്രം പൈപ്പ് ലൈന്‍ നീട്ടുന്നതിന് 20 ലക്ഷം രൂപ അനുവദിച്ചു.  വേങ്ങാട്, ചെമ്പിലോട്, അഞ്ചരക്കണ്ടി പഞ്ചായത്തിലെ പഴയ പൈപ്പ്‌ലൈന്‍ മാറ്റുന്നതിന് സര്‍ക്കാര്‍ സഹായത്തോടെ 80 ലക്ഷം നല്‍കി.

Previous
Next Post »