Free Learning

ആരാലും തിരിഞ്ഞു നോക്കപ്പെടാതെ പേരാവൂര്‍ താലൂക്ക് ആശുപത്രി


 ദീർഘകാലമായി പ്രദേശത്തെ ജനങ്ങൾ ഇതിനായി മുറവിളി കൂട്ടുന്നുണ്ടെങ്കിലും സ്ഥലം എം.എൽ.എ ഇടപെടാത്തത് വൻ പ്രതിഷേധമുയർത്തുന്നുണ്ട്.  വൻകിട സ്വകാര്യ ആശുപത്രിയെ സഹായിക്കാനാണ് ഭരണകക്ഷി എം.എൽ.എയുടെ ഇടപെടൽ ഉണ്ടാവാത്തതെന്ന് നാട്ടുകാർ പറയുന്നു.


മലയോര മേഖലയായ പേരാവൂരിലെ ജനതയ്ക്ക് എന്നും ആശ്രയമായിരുന്നു പേരാവൂരിലെ ഗവ: ആശുപത്രി. 


ആ ആശുപത്രിയെ മുന്‍ MLA കെ.കെ.ശൈലജ ടീച്ചറിന്റെ ശ്രമഫലമായി എൽ.ഡി.എഫ് ഗവൺമെന്റ് താലൂക്ക് ആശുപത്രിയായി ഉയര്‍ത്തി.ആശുപത്രിയില്‍ ആബുലന്‍സ്,കഷ്യാലിറ്റി,ആവശ്യത്തിന് ഡോക്ടര്‍മാര്‍ മറ്റ് ചികിത്സസൗകര്യങ്ങള്‍ എല്ലാം ഏര്‍പ്പെടുത്തി.എന്നാല്‍ ഇന്ന് ആ ആശുപത്രിയുടെ അവസ്ഥ വളരെ ശോചനീയമാണ്. 

ഡോക്ടര്‍മാരില്ല, ആബുലന്‍സ് ഇല്ല,കേഷ്വാലിറ്റി ഇല്ല. ആശുപത്രിയില്‍ പോയാല്‍ രോഗികളുടെ നീണ്ട നിര മാത്രം കാണാം.
 
ദീർഘകാലമായി പ്രദേശത്തെ ജനങ്ങൾ ഇതിനായി മുറവിളി കൂട്ടുന്നുണ്ടെങ്കിലും സ്ഥലം എം.എൽ.എ ഇടപെടാത്തത് വൻ പ്രതിഷേധമുയർത്തുന്നുണ്ട്.  വൻകിട സ്വകാര്യ ആശുപത്രിയെ സഹായിക്കാനാണ് ഭരണകക്ഷി എം.എൽ.എയുടെ ഇടപെടൽ ഉണ്ടാവാത്തതെന്ന് നാട്ടുകാർ പറയുന്നു.


റിപ്പോര്‍ട്ട് : സിറാജ് പാറക്കണ്ടം
Previous
Next Post »