Free Learning

നിയമസഭാ തെരഞ്ഞെടുപ്പ്: ഒരുക്കങ്ങള്‍ അതിവേഗത്തില്‍


 തെരഞ്ഞെടുപ്പു പ്രഖ്യാപനം വന്നതോടെ ജില്ലയിലെ ഔദ്യോഗിക ഒരുക്കങ്ങള്‍ അതിവേഗത്തില്‍.



 തെരഞ്ഞെടുപ്പിനാവശ്യമായ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നേരത്തേ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. രാഷ്ര്ടീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മോക്ക്‌പോള്‍ അടക്കമുള്ള നടപടികളും നടന്നു. ജില്ലയിലെ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിനായി 13 മാസ്റ്റര്‍ ട്രെയിനര്‍മാരെയാണ് നിയോഗിക്കുന്നത്.

ഇവര്‍ക്കുള്ള പരിശീലനം തിരുവനന്തപുരത്തു പൂര്‍ത്തിയാക്കി. ഇപോസ്റ്റിങുമായി ബന്ധപ്പെട്ട് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥര്‍ ഓഫീസ് വിവരശേഖരണം പൂര്‍ത്തിയാക്കി. ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ സംബന്ധിച്ച ഡാറ്റാ എന്‍ട്രിയാണ് പുരോഗമിക്കുന്നത്.

വോട്ടര്‍പട്ടിക ശുദ്ധീകരണത്തിന്റെ ഭാഗമായി ഇരട്ടിപ്പുകള്‍, മരിച്ചവരുടെ പേരുകള്‍ എന്നിവ പട്ടികയില്‍ നിന്നു നീക്കം ചെയ്തു കഴിഞ്ഞു. ജനുവരി 14ന് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷകളില്‍ തീര്‍പ്പുകല്‍പിക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.

ജില്ലയിലെ നാലു റിട്ടേണിങ് ഓഫീസുകളും 1886 ബൂത്ത്‌ലെവല്‍ ഓഫീസര്‍മാരുമാണ് ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്നത്. നോര്‍ത്ത് മണ്ഡലത്തിലെ 142 പോളിങ് സ്‌റ്റേഷനുകളില്‍ ഉപയോഗിക്കുന്ന വിവിപാറ്റ് (വ്യൂവര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍) മെഷീനുകള്‍ ജില്ലയിലെത്തിയിട്ടുണ്ട്. ഇവയുടെ ആദ്യഘട്ട പരിശോധ ഇന്ന് നടക്കും. റിട്ടേണിങ് ഓഫീസര്‍മാര്‍, ജില്ലാ പോലീസ് മേധാവികള്‍, ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍, ഇലക്ഷന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ എന്നിവരുടെ പ്രാഥമിക യോഗം ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ വിലയിരുത്തി.

റിട്ടേണിങ് ഓഫീസര്‍മാര്‍ പോളിങ് സ്‌റ്റേഷനുകളില്‍ പരിശോധന നടത്തി സൗകര്യങ്ങള്‍ വിലയിരുത്തുന്ന നടപടിയും തുടങ്ങിക്കഴിഞ്ഞു.

സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി ഇ-പരിഹാരം, ഇ-അനുമതി, ഇ-വാഹനം എന്നീ മൂന്നുലിങ്കുകളിലായാണ് ഐടി ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്. പരാതി പരിഹാരം, സ്ഥാനാര്‍ഥികള്‍ക്കുള്ള വാഹനാനുമതി എന്നിവയടക്കമുള്ള കാര്യങ്ങളാണ് ഇതുവഴി സാധ്യമാകുക. 

ഇതുമായി ബന്ധപ്പെട്ട പരിശീലനം റിട്ടേണിങ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍, പോലീസ്, ആര്‍.ടി.ഒ, ഇ.ആര്‍.ഒ. ഓഫീസുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു നല്‍കി.
Previous
Next Post »