Free Learning

കലുങ്കുകള്‍ പുതുക്കിപ്പണിതില്ല റോഡ് നിര്‍മ്മാണത്തില്‍ അപാകം പ്രതിഷേധം ശക്തം

തകര്‍ന്നടിഞ്ഞ് കാല്‍ നടപോലും ദുസ്സാഹകമായ റോഡിന്റെ പുനര്‍നിര്‍മ്മാണം ആവിശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിരുന്നു. പ്രദേശവാസികള്‍ നിയമസഭ തിരഞ്ഞെടുപ്പ് ഭഹിഷ്കരിക്കുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു തുടര്‍ന്നാണ് മലയോര വികസന പദ്ധതി (ഹാഡ)യില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചിലവില്‍ 2.4 കി.മീറ്റര്‍ റോഡ് നിര്‍മ്മാണം തുടങ്ങിയത്.

ആലക്കോട് : നാട്ടുകാരുടെ ഏറെ നാളത്തെ മുറവിളിയുടെ ഭാഗമായി പുതുക്കി പണിയുന്ന ഇരിക്കൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മൊറാനി- ഒറ്റത്തൈ- ഫര്‍ലോങ്ങര റോഡ് പുനര്‍നിര്‍മ്മാണത്തില്‍ അപാകമെന്ന് നാട്ടുകാര്‍ .

സുരക്ഷ ഭിത്തി തകര്‍ന്ന് വന്‍അപകടത്തിന് സാധ്യതയുള്ള കലുങ്ക് പുനര്‍നിര്‍മ്മിക്കാതെയുള്ള റോഡ് ടാറിങ്ങിനെതിരെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്ത് വന്നത്.

തകര്‍ന്നടിഞ്ഞ് കാല്‍ നടപോലും ദുസ്സാഹകമായ റോഡിന്റെ പുനര്‍നിര്‍മ്മാണം ആവിശ്യപ്പെട്ട് നിരവധി തവണ നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിരുന്നു. പ്രദേശവാസികള്‍ നിയമസഭ തിരഞ്ഞെടുപ്പ് ഭഹിഷ്കരിക്കുമെന്ന് ഭീഷണിയും മുഴക്കിയിരുന്നു തുടര്‍ന്നാണ് മലയോര വികസന പദ്ധതി (ഹാഡ)യില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചിലവില്‍ 2.4 കി.മീറ്റര്‍ റോഡ് നിര്‍മ്മാണം തുടങ്ങിയത്.
 എന്നാല്‍ റോഡില്‍ അടുത്തടുത്തായി 10 ചെറുപൈപ്പ് കലുങ്കുകള്‍ നിര്‍മ്മിച്ച് ഭിത്തി കെട്ടിയെങ്കിലും ഒറ്റത്തൈ കോലാനി തോടിന് കുറുകെയുള്ള അപകടാവസ്ഥയിലായ കലുങ്ക് പുതുക്കി പണിയാതെയാണ് റോഡ് ടാറിങ്ങ് നടത്തുന്നത് ഇതാണ് നാട്ടുകാരില്‍ വ്യാപക പരാതിക്ക് കാരണം. റോഡ് പണി പൂര്‍ത്തിയാവുമ്പോഴേക്കും കലുങ്ക് നിലം പൊത്തുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഹാഡ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മലയോരത്ത് കോടികള്‍ മുടക്കി നിര്‍മ്മിച്ച ചെക്ക് ഡാമിന്റെയും, കുടിവെള്ള പദ്ധതിയുടെയും നിര്‍മ്മാണത്തില്‍ ഇതിനകം തന്നെ നാട്ടുകാര്‍ കോടികണക്കിന് രൂപയുടെ അഴിമതി ആരോപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത് സ്ഥിതിക്ക് നാട്ട് കാരൂടെ കണ്ണില്‍ പൊടിയിട്ട് അഴിമതി നടത്താനുള്ള തട്ടികൂട്ട് പരിപാടിയായിട്ടാണ് നാട്ടുകാര്‍ ഇതിനെയും കാണുന്നത്.

റിപ്പോര്‍ട്ട്: നൗഷാദ് നടുവില്‍
Previous
Next Post »