Free Learning

പിലാത്തറയില്‍ നിന്നും കണ്ണൂരിലേക്ക് ഇതാ, 10 മീറ്റര്‍ വീതിയുള്ള റോഡ്


 ഏഴരമീറ്റര്‍ വീതിയുള്ള ദേശീയപാതയാണ് കണ്ണൂരിലൂടെ കടന്നുപോകുന്നത്. നമ്മുടെ ഗതാഗതം ഇഴഞ്ഞുനീങ്ങുന്നതിന് പ്രധാന കാരണം വീതിയില്ലാത്തതും സുഗമമായ സഞ്ചാരം സാധ്യമാകാത്തതുമായ ദേശീയപാതയാണ്.ഭാവി വികസനം മുന്നില്‍ കണ്ടാണ് പിലാത്തറയില്‍നിന്ന് വേഗത്തില്‍ കണ്ണൂരിലേക്ക് എത്താവുന്ന റോഡിന്റെ രൂപകല്‍പന.



 കെഎസ്ടിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിതുടങ്ങിയ 21 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കല്ല്യാശ്ശേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പിലാത്തറ-പാപ്പിനിശേരി റോഡിന്റെ വീതി പത്ത് മീറ്ററാണ്. ഈ പദ്ധതിയുടെ രണ്ടാംഘട്ടം ദ്രുതഗതിയില്‍ നടന്നുവരികയാണ്.

ഭാവി വികസനം മുന്നില്‍ കണ്ടാണ് പിലാത്തറയില്‍നിന്ന് വേഗത്തില്‍ കണ്ണൂരിലേക്ക് എത്താവുന്ന റോഡിന്റെ രൂപകല്‍പന.

ടി.വി രാജേഷ്‌ - കല്ല്യാശ്ശേരി MLA
 ആധുനിക രീതിയില്‍ നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണച്ചെലവ് 120 കോടി രൂപയാണ്. കല്യാശേരി മണ്ഡലം ഏറ്റെടുത്ത വന്‍ വികസന പദ്ധതിയാണിത്. ഈ റോഡ് പണി പൂര്‍ത്തിയാകുന്നതോടെ പയ്യന്നൂര്‍-കണ്ണൂര്‍ റൂട്ടിലെ ഗതാഗതക്കുരുക്കിന് വലിയൊരളവില്‍ പരിഹാരമാകും. ഈ പദ്ധതിയില്‍ മേല്‍പാലങ്ങള്‍, രാമപുരത്ത് പുതിയ പാലം, ഓവുചാലുകള്‍, സോളാര്‍ സിഗ്നല്‍ ലൈറ്റ്, ദിശാസൂചകങ്ങള്‍, ബസ്‌ബേ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, സോളാര്‍ വിളക്കുകള്‍ എന്നിവയും ഉള്‍പ്പെടുന്നു.
Previous
Next Post »