Free Learning

ആരവം തിരികെയെത്തും ഇനി കല്ല്യാശ്ശേരി മണ്ഡലത്തില്‍

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് മാങ്ങാട്ടുപറമ്പില്‍ സിന്തറ്റിക്ക് ട്രാക്കിന് 7.29 കോടി രൂപ അനുവദിച്ചു. സ്ഥലപരിമിതി പരിഹരിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ കേരള സിറാമിക്‌സിന്റെ 60 സെന്റ് സ്ഥലം വിട്ടുനല്‍കാന്‍ നടപടി സ്വീകരിച്ചു.

കായികക്കുതിപ്പിന് വേഗം പകര്‍ന്ന മൈതാനങ്ങളുടെ നവീകരണം മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങളില്‍ സവിശേഷ പരിഗണന നേടിയിട്ടുണ്ട്.





കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് മാങ്ങാട്ടുപറമ്പില്‍ സിന്തറ്റിക്ക് ട്രാക്കിന്് 7.29 കോടി രൂപ അനുവദിച്ചു. സ്ഥലപരിമിതി പരിഹരിക്കാന്‍ പൊതുമേഖലാ സ്ഥാപനമായ കേരള സിറാമിക്‌സിന്റെ 60 സെന്റ് സ്ഥലം വിട്ടുനല്‍കാന്‍ നടപടി സ്വീകരിച്ചു. ചെറുകുന്ന് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സ്റ്റേഡിയം പവലിയന്‍ നിര്‍മാണം (1.60 ലക്ഷം), ഇരിണാവ് മിനി സ്റ്റേഡിയം (25 ലക്ഷം), നരിക്കാംവള്ളി മിനി സ്റ്റേഡിയം (അഞ്ച്  ലക്ഷം), ചെറുകുന്ന് ഗവ. വെല്‍ഫെയര്‍ ഹയര്‍ സെക്കന്‍ഡറി  സ്‌കൂള്‍ ഗ്രൗണ്ട് നിര്‍മാണം (25 ലക്ഷം), കടന്നപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മിനി സ്റ്റേഡിയം (30 ലക്ഷം), കല്യാശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മിനി സ്റ്റേഡിയം (40  ലക്ഷം), മാട്ടൂല്‍ പഞ്ചായത്ത് സ്റ്റേഡിയം നവീകരണം (18 ലക്ഷം), പാണപ്പുഴ വോളിബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം (35 ലക്ഷം), തുമ്പോട്ട ഇം എം എസ് ഗ്രൗണ്ടില്‍ മിനി സ്റ്റേഡിയം (25 ലക്ഷം), പുതിയങ്ങാടി ഗ്രൗണ്ട് നിര്‍മാണം (13 ലക്ഷം) എന്നിവയാണ് ഈ മേഖലയില്‍ നടപ്പാക്കിയ പ്രധാന പദ്ധതികള്‍.




Previous
Next Post »