Free Learning

പരിസ്ഥിതി സൗഹൃദ വികസനവുമായി കല്ല്യാശ്ശേരി മണ്ഡലം




ആസ്തി വികസന ഫണ്ടില്‍ 20 റോഡുകളുടെ പ്രവൃത്തിക്ക് അഞ്ചുവര്‍ഷത്തിനിടെ  5.09 കോടി രൂപ


• എര്യം തെന്നം റോഡ് (40 ലക്ഷം)• ചെറുകുന്ന് കോണ്‍വെന്റ് മാറ്റാങ്കില്‍ റോഡ് (35 ലക്ഷം)• താമരകുളങ്ങര- മൂശാരി കൊവ്വല്‍ - ഹരിജന്‍ കോളനി റോഡ് (30 ലക്ഷം)• യൂണിവേഴ്‌സിറ്റി- ബിക്കിരിയന്‍ പറമ്പ് റോഡ് (40 ലക്ഷം)• വെള്ളറങ്ങില്‍- നാലൊന്നില്‍ റോഡ് (45 ലക്ഷം)• കാവുങ്കല്‍- കുന്നരു- ഇടമൂട് റോഡ് (40 ലക്ഷം)• കീച്ചേരി- കൊട്ടപാലം റോഡ് (15 ലക്ഷം)• പഴയങ്ങാടി റയില്‍വെ- മാടായി വെങ്ങര റോഡ് (25 ലക്ഷം)• കുളപ്രം- നടക്കല്‍ താഴെ ചൊയ്യാരം റോഡ് (10 ലക്ഷം)• പട്ടുവം മുറികതോട് -മംഗലശ്ശേരി റോഡ് (30 ലക്ഷം)• ഒറന്നടത്ത് ചാല്‍ പയ്യരട്ട മുക്ക് റോഡ് (18 ലക്ഷം)• മാടായിക്കാവ് റോഡ് (21 ലക്ഷം)• കൊട്ടില ഓണപറമ്പ റോഡ് (18 ലക്ഷം)• പഴയങ്ങാടി മുട്ടുകണ്ടി റോഡ് (35 ലക്ഷം)• പൊന്നച്ചി പൊയ്യില്‍ മാടായികുളം റോഡ് (20 ലക്ഷം)• കവിണിശേരി വയല്‍ ചെടങ്ങല്‍ ഒതയമാടം റോഡ് (25 ലക്ഷം)• ചെറാക്കോട്ട് മടക്കര റോഡ് (12 ലക്ഷം)• രാമപുരം വയലപ്ര റോഡ് ടൂറിസം (25 ലക്ഷം)
 



ടി വി രാജേഷ് എംഎല്‍എ

വികസനമെന്ന ആശയത്തിന് ഏറെ പരിണാമം സംഭവിച്ച കാലമാണിത്. ജനപങ്കാളിത്തത്തോടെയും സുസ്ഥിരമായതും പരിസ്ഥിതി സൗഹൃദവുമായ വികസനമാണ് ഈടുനില്‍ക്കുക. റോഡുകള്‍ക്കും പാലങ്ങള്‍ക്കുമപ്പുറം ജനജീവിതത്തിന്റെ സര്‍വമേഖലകളെയും ബന്ധപ്പെടുത്തിയുള്ളതും തുടര്‍ച്ചയുള്ളതുമായ വികസനമാണ് ജനതയും ആഗ്രഹിക്കുന്നത്. ആ ജനാഭിലാഷത്തിനൊപ്പമാണ് കല്യാശേരിയിലെ വികസനം സഞ്ചരിച്ചത്. മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളെയും കൂട്ടിയിണക്കിയുള്ള വികസനമാണ് അഞ്ചുവര്‍ഷത്തിനിടെ സാധ്യമായത്.
ടി.വി രാജേഷ്‌ - കല്ല്യാശ്ശേരി MLA

കല്യാശേരി മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഓരോ വീട്ടിലും വികസനമെത്തിക്കാന്‍ കഴിഞ്ഞുവെന്ന ആത്മവിശ്വാസമുണ്ട്. 250 കോടിയില്‍പരം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട ഏതാനും ഭാവനാപൂര്‍ണമായ കുതിപ്പുകള്‍ക്ക് തുടക്കമിടാനും കഴിഞ്ഞു.

ഈ നേട്ടങ്ങള്‍ക്ക് പിന്നില്‍ വികസനത്തിന്റെ രാഷ്ട്രീയത്തിനായി മറ്റെല്ലാം മറന്ന് എനിക്കൊപ്പം നിന്ന എല്ലാവരുടെയും സമര്‍പ്പണമുണ്ട്. രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായ പിന്തുണ ജനാഭിലാഷത്തിന് ഒപ്പം സഞ്ചരിച്ചതിനുള്ള അംഗീകാരമായി ഞാന്‍ സ്വീകരിക്കുന്നു.





Previous
Next Post »