Free Learning

കലര്‍പ്പില്ലാത്ത ഭക്ഷണം - മനസ്സും വയറും നിറയ്ക്കാന്‍ കല്ല്യാശ്ശേരി കൈപ്പാട്.



കലര്‍പ്പില്ലാത്ത ജൈവകൃഷിയുടെ ഏറ്റവും പുരാതന മാതൃകയാണ് കൈപ്പാട് കൃഷി. വളപ്രയോഗങ്ങളൊന്നുമില്ലാതെ സ്വാഭാവിക പ്രകൃതിയെ ആശ്രയിച്ചുള്ള കൃഷി പരമ്പരാഗത കൃഷിയുടെ ഏറ്റവും സവിശേഷമായ സാങ്കേതിക മാതൃകകളിലൊന്നാണ്.

കൈപ്പാട് കൃഷിയുടെ സമഗ്രവികസനത്തിനായി തയ്യാറാക്കിയ 10.23 കോടിയുടെ പദ്ധതി ഭക്ഷ്യസുരക്ഷയ്ക്കായുള്ള സമര്‍പ്പണം കൂടിയാണ്. കണ്ണൂര്‍ ജില്ലയുടെ നെല്ലറകളായ പട്ടുവം, ഏഴോം, കണ്ണപുരം, ചെറുകുന്ന് പഞ്ചായത്തുകളിലെ കൈപ്പാട് കൃഷിയുടെ വികിസനത്തിനും സംരക്ഷണത്തിനുമായാണ് പദ്ധതി. ടി വി രാജേഷ് എംഎല്‍എ സമര്‍പ്പിച്ച 24 കോടിയുടെ പദ്ധതിക്ക് ആദ്യഘട്ടമായാണ് ഈ തുക അനുവദിച്ചത്.
ടി.വി രാജേഷ്‌ - കല്ല്യാശ്ശേരി MLA

കൈപ്പാട് നിലങ്ങള്‍ പൂര്‍ണമായും കൃഷി യോഗ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. കൈപ്പാട് കൃഷി അറിവുകള്‍ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും സംസ്‌കരണ യൂണിറ്റുകളും പദ്ധതി ലക്ഷ്യമാക്കുന്നു. പടന്നക്കാട് കാര്‍ഷിക കോളേജ് അസി. പ്രൊഫ. ഡോ. ടി വനജയുടെ നേതത്വത്തിലുള്ള പഠന- ഗവേഷണ പ്രവര്‍ത്തനങ്ങളുടെ കണ്ടെത്തലുകളാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. നേരത്തെ വജനയുടെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത ഏഴോം പരമ്പരയിലെ പുതിയ വിത്തിനങ്ങള്‍ പദ്ധതിക്ക് പ്രേരണയായി.
Previous
Next Post »