Free Learning

പയ്യന്നൂര്‍ നിയമസഭാ മണ്ഡലം - സമഗ്രവിദ്യാഭ്യാസ പദ്ധതി


എംഎല്‍എ ഫണ്ടിന്റെ ഭൂരിഭാഗവും സമഗ്രവിദ്യാഭ്യാസ പദ്ധതിക്കാണ് വിനിയോഗിച്ചത്. വിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ പഠനം ഉറപ്പുവരുത്താന്‍ മുഴുവന്‍ സ്‌കൂളുകളിലും കംപ്യൂട്ടര്‍ പഠന പദ്ധതി നടപ്പാക്കി. ലോവര്‍ പ്രൈമറി മുതല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വരെ കംപ്യൂട്ടര്‍ ലാബും പഠന സൗകര്യവുമില്ലാത്ത ഒരൊറ്റ സ്‌കൂളും മണ്ഡലത്തിലില്ല.


മലയോരമേഖലയായ പെരിങ്ങോത്ത് ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് സ്ഥാപിക്കാന്‍ കഴിഞ്ഞത് വിദ്യഭ്യാസ രംഗത്തെ നാഴികക്കല്ലാണ്. ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി എംഎല്‍എയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതി എന്ന നിലയില്‍ തുടങ്ങിയ ഇന്‍സൈറ്റ് വിദ്യാര്‍ഥികളം രക്ഷിതാക്കളും നെഞ്ചേറ്റിക്കഴിഞ്ഞു.

സി. കൃഷ്ണന്‍ - പയ്യന്നൂര്‍ MLA
ഉപരിപഠന സാധ്യതകളും വിജയരഹസ്യങ്ങളും പ്രതിപാദിക്കുന്ന ഇന്‍സൈറ്റിന്റെ ആസ്‌പെയര്‍ മാഗസിന്‍ കേരളത്തിലെ സമ്പൂര്‍ണ ജനകീയ വിദ്യാഭ്യാസ ഗൈഡായിരിക്കും. 1.20 കോടി രൂപ ചെലവില്‍ വയക്കര ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന ഇന്‍ഡോര്‍ സ്‌റ്റേഡിയം  കായികക്കുതിപ്പിന് ഗതിവേഗം പകരും.
Previous
Next Post »