Free Learning

വോട്ടർ പട്ടികയിൽ ഇപ്പോൾ പേര് ചേർക്കാം



കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഇത് വരെ പുതുതായി ചേർത്തവരുടെ കാർഡുകൾ 25.01.2016 ന്  വിതരണം ചെയ്തു. മുൻപ്  ചേർക്കാൻ വിട്ട് പോയവർക്കും രേഖകൾ സമർപ്പിക്കാത്തത് മൂലം അപേക്ഷ നിരസിച്ചവർക്കും താമസം മാറിയ കാരണത്താൽ പട്ടികയിൽ നിന്നും നീക്കം ചെയ്യപ്പട്ടവർക്കും
 ഇപ്പോൾ പുതുതായി പേര് ചേർക്കാനുള്ള അവസരമാണ്, കൃത്യമായി ഉപയോഗപ്പെടുത്തുക

2016 ജനുവരി 1 ഉം അതിനും മുൻപും 18 വയസ്‌ തികയുന്നവർക്ക്‌.
1: ചേർക്കുന്ന ആളുടെ എസ്‌ എസ്‌ എൽ സി ബുക്ക്‌  /ജനന സർട്ടിഫിക്കറ്റ്/ മറ്റ് സ്കൂൾ സർട്ടിഫിക്കറ്റ് എന്താണോ പ്രൂഫ്‌ ആയിട്ടുളളത്‌ അത്‌

2: വീട്ടിലെ ആരുടെയെങ്കിലും വോട്ടർ ഐഡി കോപ്പി

3: വീട്ടു നമ്പർ,വാർഡ്‌ നമ്പർ

4: മൊബൈൽ നമ്പർ

പ്രവാസി വോട്ട്‌ ചേർക്കേണ്ടവർക്ക്‌

1: പാസ്പോർട്ട്‌ കോപ്പി

2: വിസ പേജ്‌ കോപ്പി

3: വീട്ടിലെ ആരുടെയെങ്കിലും വോട്ടർ ഐഡി കോപ്പി

4: വീട്ടു നമ്പർ , വാർഡ്‌ നമ്പർ

5: മൊബൈൽ നമ്പർ

പുതുതായി കല്യാണം കഴിച്ചു കൊണ്ട്‌ വന്ന പെൺകുട്ടികളുടെ പേർ വോട്ടർ ലിസ്റ്റിൽ ചേർക്കാനും ഭർത്താവിന്റെ വീട്ടിലെ അഡ്രസ്സിലെക്ക്‌ വോട്ടർ ഐഡി മാറ്റാനും 


1: വോട്ടർ ഐഡി ഉണ്ടെങ്കിൽ അത്
2‌ എസ്‌ എസ്‌ എൽ സി ബുക്ക്‌ കോപ്പി
3: ഭർത്താവിന്റെ ഐഡി കാർഡ്‌ കോപ്പി/ ഭർത്താവിന്റെ വീട്ടിലെ ആരുടെയെങ്കിലും ഐഡി കാർഡ്‌ കോപ്പി
4: വിവാഹ സർട്ടിഫിക്കറ്റ്‌ കോപ്പി
5: വീട്ട്‌ നമ്പർ, വാർഡ്‌ നമ്പർ
6: മൊബൈൽ നമ്പർ

വോട്ടർ ഐഡി കാർഡ്‌ ഉണ്ടായിട്ടും വോട്ടർ ലിസ്റ്റിൽ പേർ ഇല്ലാത്തവർക്ക്‌ വോട്ടർ ലിസ്റ്റിൽ പേർ ചേർക്കാൻ

1: പഴയ ഐഡി കാർഡ്‌ കോപ്പി
2: വീട്ടിലെ അംഗത്തിന്റെ ഐഡി കാർഡ്‌ കോപ്പി
3: വീട്ടു നമ്പർ, വാർഡ്‌ നമ്പർ
4: മൊബൈൽ നമ്പർ


അപേക്ഷ കോടുക്കുമ്പോൾ തന്നെ   ഫോട്ടോ അപ് ലോഡ് ചെയ്യാ വുന്നതാണ്. എല്ലാ വിഭാഗക്കാരും അവരുടെ പാസ്സ്പോർട്ട്‌ സൈസ്‌ ഫോട്ടൊ വെളുത്ത പശ്ചാത്തലത്തോടു കൂടി ഉളളത്‌ കരുതി വെക്കണം. നിങ്ങളുടെ അപേക്ഷ പരിശോധിക്കാൻ വരുന്ന ബി എൽ ഒ മാരുടെ കൈവശം ആ ഫോട്ടൊ, ആവശ്യമുളള രേഖകളുടെ പകർപ്പ് എന്നിവ കൊടുത്തു വിടുക.  

അപേക്ഷ കൊടുക്കുന്ന സമയത്ത് BLO യുടെ നമ്പർ മെസേജ് വരുന്നതാണ്. ആ നമ്പറിൽ ഉടനെ തന്നെ നിങ്ങൾ ബന്ധപ്പെടുക.

വിവാഹിതരായ പെൺകുട്ടികളുടെയും, സ്ഥിര താമസം മാറിയവരുടെയും വോട്ടുകൾ പുതിയ സ്ഥലത്ത് ഉടനെ തന്നെ മാറ്റി ചേർക്കേണ്ടതാണ്.

Visit : www.ceo.kerala.gov.in
Previous
Next Post »