Free Learning

ഗോത്രവര്‍ഗക്കാര്‍ മാറ്റി നിര്‍ത്തപ്പെടെണ്ടവര്‍ അല്ല..


വികസന പ്രോജക്റ്റുകൾക്ക് സാങ്കല്പികമായി തുക വകയിരുത്തുന്ന രീതി അവസാനിപ്പിച്ചു; പകരം Pooled Fund ഏർപ്പെടുത്തി.
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായി  പ്രത്യേക പ്രവേശന പരീക്ഷ നടത്തി; അതുവഴി MBBS, BDS കോഴ്സുകളിൽ അവരുടെ പ്രവേശനം ഉറപ്പു വരുത്തി.

 
കേരളത്തിലെ അതിദുർബല ഗോത്രവർഗക്കാരായ കാടർ, കുറുമ്പർ, കുറവർ, കാട്ടുനായ്ക്കൻ, ചോലനായ്ക്കൻ തുടങ്ങിയ സമൂഹങ്ങളുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പുരോഗതിക്കായി 2006 - 2011 ഇടതുപക്ഷ സർക്കാർ148 കോടി രൂപ 13- ാം ധനകാര്യ കമ്മീഷനിൽ നിന്ന് അനുവദിച്ച് കിട്ടുന്നതിന് നേതൃത്വം നല്കി.


പട്ടികവർഗക്കാരുടെ പരമ്പരാഗത കലാസംസ്ക്കാരം ജനങ്ങളിലേക്കെത്തിക്കുവാനും കരകൗശല വസ്തുക്കൾ, കാർഷിക ഉല്പ്പന്നങ്ങൾ എന്നിവയുടെ വിപണനത്തിനുമായി ' ഗദ്ദിക ' എന്ന പരിപാടി സംഘടിപ്പിച്ചു.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്‌, കേരള വാട്ടർ അതോറിറ്റി, മറ്റു വകുപ്പുകൾ എന്നിവർ തയ്യാറാക്കി നല്കുന്ന പട്ടിക പ്രകാരം വികസന പ്രോജക്റ്റുകൾക്ക് സാങ്കല്പികമായി തുക വകയിരുത്തുന്ന രീതി അവസാനിപ്പിച്ചു; പകരം Pooled Fund ഏർപ്പെടുത്തി.

എ.കെ ബാലന്‍ - വിദ്യുച്ഛക്തി, പട്ടികജാതി-പട്ടികവർഗ്ഗ വികസനം 2006 - '11
പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് വേണ്ടി മാത്രമായി  പ്രത്യേക പ്രവേശന പരീക്ഷ നടത്തി; അതുവഴി MBBS, BDS കോഴ്സുകളിൽ അവരുടെ പ്രവേശനം ഉറപ്പു വരുത്തി.

മോഡൽ റെസിഡൻഷ്യൽ സ്കൂളുകളുടെ നിലവാരം ഉയർത്തി. 8 റെസിഡൻഷ്യൽ സ്കൂളുകളിൽ ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചു. സ്റ്റാഫ്‌ പാറ്റേൺ എകീകരിച്ചു. 400 ൽ അധികം തസ്തിക സൃഷ്ടിച്ചു. 11 റെസിഡൻഷ്യൽ സ്കൂളുകളുടെയും 32 ക്രീമിലെയർ ഹോസ്പിറ്റലുകളുടെയും കെട്ടിട നിർമ്മാണം പൂർത്തിയാക്കി.


2006 - 2011 വർഷങ്ങളിൽ ബഡ്ജറ്റ് വിഹിതത്തിന്റെ 92%  വരെ ചെലവഴിച്ച് ക്ഷേമപ്രവർത്തനങ്ങൾ നടത്തി.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ, ജില്ലാ താലൂക്ക് ആശുപത്രികൾ, തിരഞ്ഞെടുക്കപ്പെട്ട കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററുകൾ, എന്നിവിടങ്ങളിൽ പട്ടികവർഗക്കാർക്ക് സൗജന്യവും സമ്പൂർണ്ണവുമായ ചികിത്സ ഉറപ്പു വരുത്തുന്നതിന് ' സമഗ്ര ആരോഗ്യ പദ്ധതി ' നടപ്പിലാക്കി.

വിവാഹം കഴിക്കാതെ അമ്മമാരാകേണ്ടിവന്ന ആദിവാസി സമൂഹത്തിലെ സ്ത്രീജനങ്ങളെ ഉൾപ്പെടുത്തി ' സ്നേഹ സ്പർശം ' എന്ന പേരിൽ ഒരു പ്രതിമാസ സാമ്പത്തിക സഹായ പദ്ധതിയ്ക്ക്  ഇടതുപക്ഷ സർക്കാർ തുടക്കം കുറിച്ചു.





Previous
Next Post »