Free Learning

മാലിന്യരഹിതം - സുന്ദരം തലശ്ശേരി മണ്ഡലം

സംസ്ഥാന സര്‍ക്കാരിന്റെ തന്നെ കൈയടി നേടിയതാണ് തലശേരിയിലെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണപദ്ധതി. നഗരഭരണാധികാരികളും രാഷ്ട്രീയപാര്‍ടികളും വ്യാപാരികളും സാമൂഹ്യസംഘടനകളും ജനങ്ങളാകെയും കൈകോര്‍ത്തപ്പോഴാണ് വിസ്മയകരമായ ഈ നേട്ടം തലശേരി കൈവരിച്ചത്. ഇതിന് നായകത്വം വഹിച്ചതും മാര്‍ഗനിര്‍ദേശം നല്‍കിയതും കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എയാണ്.



തലശേരി നഗരകവാടമായ പെട്ടിപ്പാലം വഴി മൂക്ക്‌പൊത്താതെ ആര്‍ക്കും യാത്രചെയ്യാന്‍ വയ്യാത്ത കാലമുണ്ടായിരുന്നു.

ഇന്നത് പഴങ്കഥയാണ്. ദിവസം 32 ടണ്‍മാലിന്യം നിക്ഷേപിച്ച പെട്ടിപ്പാലത്തേക്ക് ഇന്ന് മാലിന്യവണ്ടികള്‍ ഓടുന്നില്ല. ഉറവിടമാലിന്യസംസ്‌കരണത്തില്‍ തലശേരി ബഹുദൂരം മുന്നേറിയതിന്റെ ഫലമാണ് ഈ നേട്ടം. സംസ്ഥാന സര്‍ക്കാരിന്റെ തന്നെ കൈയടി നേടിയതാണ് തലശേരിയിലെ വികേന്ദ്രീകൃത മാലിന്യസംസ്‌കരണപദ്ധതി. നഗരഭരണാധികാരികളും രാഷ്ട്രീയപാര്‍ടികളും വ്യാപാരികളും സാമൂഹ്യസംഘടനകളും ജനങ്ങളാകെയും കൈകോര്‍ത്തപ്പോഴാണ് വിസ്മയകരമായ ഈ നേട്ടം തലശേരി കൈവരിച്ചത്. ഇതിന് നായകത്വം വഹിച്ചതും മാര്‍ഗനിര്‍ദേശം നല്‍കിയതും കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എയാണ്.

കതിരൂരും എരഞ്ഞോളിയും ചൊക്ലിയും പന്ന്യന്നൂരും ന്യൂമാഹിയുമെല്ലാം വികേന്ദ്രീകൃതമാലിന്യസംസ്‌കരണത്തില്‍ നേട്ടം കൊയ്ത പഞ്ചായത്തുകളാണ്. മണ്ണും ജലവും വായുവും മാലിന്യമുക്തമാക്കുന്നതിന് കതിരൂര്‍ നടപ്പാക്കിയ സുസ്ഥിരശുചിത്വപദ്ധതി ദേശീയതലത്തില്‍ തന്നെ അംഗീകാരം നേടിയതാണ്.
Previous
Next Post »