Free Learning

സര്‍ക്കാര്‍ നിലപാടുകള്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയോ ?

ഡോ: ടി.എം.തോമസ് ഐസക്, (മുന്‍ കേരള ധനകാര്യ മന്ത്രി) 



ഡോ: ടി.എം.തോമസ് ഐസക്,
 (മുന്‍ കേരള ധനകാര്യ മന്ത്രി) 

കേരള സർക്കാരിന്റെ സാമ്പത്തികനില ഇന്നൊരു  കൊട്ട കേസാണ്. ധനകാര്യ വർഷം തീരുകയാണ്. ഇനി ആഴ്ച രണ്ടേയുള്ളൂ. പദ്ധതി ചെലവ് 40 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം 61 ശതമാനം പദ്ധതിപ്പണം ചെലവായത്. ഇത്തവണ അതിനേക്കാൾ കുറവായിരിക്കും. സർക്കാരിന്റെ കൈയിൽ പണമില്ലായെന്നതാണ് വസ്തുത. കിട്ടുന്നിടത്തുനിന്നെല്ലാം  കൈയ്യിട്ട് വാരി കടമെടുക്കുകയാണ്. കെ.എസ്.ആർ.ടി.സി.യുടെ കടബാധ്യത ബാങ്കുകളുടെ കണ്‍സോർഷ്യത്തെക്കൊണ്ട് ഏറ്റെടുപ്പിച്ചു. അതുപ്രകാരം കെ.റ്റി.ഡി.എഫ്.സി.ക്ക് കിട്ടിയ 1300 കോടി രൂപ ട്രഷറിയിൽ ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണ്. 

ചെത്ത് തൊഴിലാളി ക്ഷേമനിധിയിൽ നിന്നും  500 കോടി രൂപ ട്രഷറിയിൽ ഡെപ്പോസിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിയുടെ 32 ശതമാനമേ ചെലവായിട്ടുള്ളൂ . പക്ഷേ, ഇനിയുള്ള ദിവസങ്ങളിൽ ഓരോ ദിവസവും ചെലവഴിക്കാവുന്ന തുകയ്ക്ക് നിയന്ത്രണം വീണുകഴിഞ്ഞു. കടുംവെട്ടിന്റെ വിവാദങ്ങളിൽ മാധ്യമങ്ങൾ പോലും ഈ അപകടകരമായ സാമ്പത്തിക സ്ഥിതിയെ അവഗണിച്ചിരിക്കുകയാണ്.
നികുതി വരുമാനം വർദ്ധിപ്പിക്കാതെ മറ്റു മാർഗ്ഗമില്ല. ഇതിനു കഴിയുമോ? സാമ്പത്തികമാന്ദ്യംമൂലം നികുതി വരുമാനം വർദ്ധിപ്പിക്കാൻ കഴിയില്ലെന്നാണല്ലോ സർക്കാരിന്റെ നിലപാട്. ഇത് ശരിയോ തെറ്റോ?

ചുരുങ്ങിയത് 30 ശതമാനം നികുതിയെങ്കിലും ഇന്നത്തെ നിലയിൽ കൂടുതൽ പിരിക്കാനാകും. അടുത്ത അഞ്ച് വർഷം കൊണ്ട് റവന്യൂകമ്മി ഗണ്യമായി കുറയ്ക്കാനും  ഒരു പക്ഷേ ഇല്ലാതാക്കാനും കഴിയും. അങ്ങനെയാണെങ്കിൽ മാത്രമേ നാം ലക്ഷ്യമിടുന്ന വൻകിട പദ്ധതികൾക്കുള്ള പണം വായ്പയെടുക്കാൻ കഴിയുകയുള്ളൂ.
യു.ഡി.എഫ് ഭരണത്തിന് കീഴിൽ സാമ്പത്തിക സുസ്ഥിരത തകർന്നു . ഈ സ്ഥിതി തുടർന്നാൽ സർക്കാർ ഏജൻസികളെക്കൊണ്ട് വായ്പയെടുപ്പിച്ച് വിഴിഞ്ഞം, ലൈറ്റ് മെട്രോ തുടങ്ങിയ പദ്ധതികൾ പൂർത്തീകരിക്കാൻ കഴിയാതെവരും. പാപ്പരായ സർക്കാരിന്റെ കമ്പനികൾക്ക് ആരാണ് വായ്പ നൽകുക.
Previous
Next Post »