Free Learning

യാത്രാക്ലേശങ്ങള്‍ക്ക് പരിഹാരം ഈ നണിശ്ശേരി - മുല്ലക്കൊടികടവ് പാലം


തളിപ്പറമ്പ്- മയ്യില്‍ റൂട്ടിലെ യാത്ര 18 കിലോമീറ്റില്‍നിന്ന് പത്തു കിലോമീറ്ററായി കുറയും. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കാഞ്ഞങ്ങാട്, പയ്യന്നൂര്‍ മേഖലയിലുള്ളവര്‍ക്ക് എളുപ്പമാര്‍ഗമാണ് പാലം വഴിയുള്ള യാത്ര. മൈസൂരു, ഇരിട്ടി, ഇരിക്കൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് തളിപ്പറമ്പിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗവുമാകും.

''അക്കരെ ഇക്കരെ നിന്നാലെങ്ങനെ ആശതീരു''മെന്ന പാട്ട് നണിശേരി- മുല്ലക്കൊടി കടവിനടുത്ത് താമസിക്കുന്നവര്‍ ഇനി അധികം പാടില്ല. അവരുടെ ആഗ്രഹങ്ങള്‍ മാസങ്ങള്‍ക്കകം സഫലമാവുകയാണ്. പാലത്തിലൂടെ തളിപ്പറമ്പില്‍നിന്ന് മയ്യിലേക്ക് എളുപ്പം എത്താനുള്ള പാതയും ഒരുങ്ങും.


അഞ്ചുപതിറ്റാണ്ടിലേറെ മണ്ഡലം ഒന്നടങ്കം ആവശ്യപ്പെടുന്ന പാലത്തിന് ശിലയിട്ടത് 2014 സെപ്തംബര്‍ ഏഴിന്.
ആന്തൂര്‍ നഗരസഭയെയും മയ്യില്‍ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്നതിന് വളപട്ടണം പുഴക്ക് കുറുകേ നണിച്ചേരി- മുല്ലക്കൊടി കടവുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് 25 മീറ്ററിന്റെ 15 സ്പാനുകളിലായി 375 മീറ്റര്‍ നീളത്തില്‍ നിര്‍മിക്കുന്ന പാലം  ചന്ദ്രഗിരി പാലം കഴിഞ്ഞാല്‍ മലബാറിലെ വലിയ പാലങ്ങളിലൊന്നായി മാറും. പാലത്തിന് ഒമ്പതുമീറ്റര്‍ വീതിയുണ്ട്. ഇതില്‍ 1.5 മീറ്റര്‍ നടപ്പാതയാണ്.  പൂവം മുതല്‍ ചെക്യാട്ടുകാവ്‌വരെ അഞ്ചര കിലോമീറ്റര്‍ അപ്രോച്ച് റോഡാണ്. റോഡിന് പത്തു മീറ്റര്‍ വീതിയാണ് ഉദ്ദേശിക്കുന്നത്.

ഇതില്‍ അഞ്ചര മീറ്റര്‍ മെക്കാഡം ടാറിങ് നടത്തും. 39.60 കോടി  രൂപയാണ് പാലത്തിനും അപ്രോച്ച് റോഡിനുമായി അനുവദിച്ചത്. പാലത്തിന്റെ പണി 75 ശതമാനം പൂര്‍ത്തിയായി. ഇനി ഒരു തൂണാണ് വെള്ളത്തില്‍നിന്ന് ഉയരാനുള്ളത്. നണിശേരിക്കടവ് ഭാഗത്തുനിന്നുള്ള സ്പാനുകളുടെ കോണ്‍ക്രീറ്റ് പണിയും  നടപ്പാത നിര്‍മാണവും പൂര്‍ത്തിയായി. മുല്ലക്കൊടി ഭാഗത്താണ് ഇപ്പോള്‍ പണി നടക്കുന്നത്. ഇതില്‍ മൂന്ന് സ്പാന്‍ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി.

തളിപ്പറമ്പ്- മയ്യില്‍ റൂട്ടിലെ യാത്ര 18 കിലോമീറ്റില്‍നിന്ന് പത്തു കിലോമീറ്ററായി കുറയും. കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് കാഞ്ഞങ്ങാട്, പയ്യന്നൂര്‍ മേഖലയിലുള്ളവര്‍ക്ക് എളുപ്പമാര്‍ഗമാണ് പാലം വഴിയുള്ള യാത്ര. മൈസൂരു, ഇരിട്ടി, ഇരിക്കൂര്‍ എന്നിവിടങ്ങളിലുള്ളവര്‍ക്ക് തളിപ്പറമ്പിലേക്ക് എത്താനുള്ള എളുപ്പമാര്‍ഗവുമാകും. ഇരിക്കൂറിലൂടെ പാവന്നൂര്‍ കടവ് വഴി തളിപ്പറമ്പിലെത്താന്‍ സംസ്ഥാന പാതയേക്കാള്‍ ലാഭം മുല്ലക്കൊടി കടവിലൂടെയുള്ള  യാത്രയാണ്.

തളിപ്പറമ്പ്- മയ്യില്‍- ചാലോട്, മട്ടന്നൂര്‍ വഴി ഇരിട്ടിയിലെത്താതെ വയനാട്ടിലേക്ക് പോകാനാവും.




Previous
Next Post »