Free Learning

വിദ്യാഭ്യാസ - കാര്‍ഷിക - വ്യവസായ മേഖലകളില്‍ വികസന കുതിപ്പില്‍ പയ്യന്നൂര്‍ മണ്ഡലം

കാര്‍ഷികമേഖലയുടെ വളര്‍ച്ചക്കായി നിരവധി പദ്ധതികള്‍ നടപ്പിലാക്കി.

ജൈവകൃഷിയും പരിസ്ഥിതി സംരക്ഷണവും ഉറപ്പ് വരുത്താന്‍ പെരിങ്ങോം-വയക്കര പഞ്ചായത്തിനെ മാതൃകാ ഹൈടെക്ക് ഹരിത ഗ്രാമമായി മാറ്റി. 

കാങ്കോലില്‍ ആഗ്രോ സര്‍വീസ് സെന്റര്‍ തുടങ്ങി. 165 ലക്ഷം രൂപ ചെലവില്‍ രാജഗിരി വാട്ടര്‍ ഷെഡ് പ്രൊജക്ട് തുടങ്ങി.


പയ്യന്നൂരിന്റെ ചിരകാല സ്വപ്‌നമായ പയ്യന്നൂര്‍ കുടിവെള്ള പദ്ധതി യാഥാര്‍ഥ്യമാക്കി. പയ്യന്നൂര്‍ മണ്ഡലത്തെ ഹരിതാഭമാക്കാന്‍ കനിമധുരം പദ്ധതി തുടങ്ങി. നിര്‍മാണം നിലച്ച കണ്ണൂര്‍ സൈബര്‍പാര്‍ക്കിന്റെ പണി തുടങ്ങി. മുഖ്യമന്ത്രി പ്രഖ്യാപിച്ച പയ്യന്നൂര്‍ താലൂക്ക് യാഥാര്‍ഥ്യമായില്ലെങ്കിലും പയ്യന്നൂര്‍ മിനിസിവില്‍ സ്‌റ്റേഷന്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു. പയ്യന്നൂര്‍ ആസ്ഥാനമായി പൂരക്കളി അക്കാദമി, പയ്യന്നൂര്‍ ഗവ. താലൂക്കാശുപത്രിയിലെ പുതിയ ബ്ലോക്ക്, ചെറുപുഴയില്‍ പൊലീസ് സ്‌റ്റേഷന്‍, സബ് ട്രഷറി, പയ്യന്നൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ നവീകരണം എന്നിവയെല്ലാം വികസനവഴിയിലെ പൊന്‍തിളക്കങ്ങളാണ്. 136 പേര്‍ക്ക് 3429000 രൂപ ചികിത്സാ സഹായം ലഭ്യമാക്കി.
നാട്ടുകാരുടെ കൂട്ടായ്മയാണ് വികസനപ്രവര്‍ത്തനങ്ങളുടെ വിജയത്തിനാധാരം. മണ്ഡലത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുമായി സഹകരിച്ച എല്ലാ രാഷ്ട്രീയ പാര്‍ടി നേതാക്കളോടും വിവിധ ഉദ്യോഗസ്ഥരോടും തദ്ദേശഭരണസ്ഥാപനങ്ങളിലെ പ്രതിനിധികളോടും നിയമസഭാ സാമാജികനെന്ന നിലയില്‍ കടപ്പാടും നന്ദിയുമുണ്ട്.
Previous
Next Post »