Free Learning

ഇലക്ഷന് ഓണ്‍ലൈന്‍ സംവിധാനം

തെരഞ്ഞെടുപ്പിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ക്കും വെബ്സൈറ്റ് ആരംഭിച്ചു. വെബ്സൈറ്റില്‍ ഇ– പരിഹാരം, ഇ– അനുമതി, ഇ– വാഹനം എന്നീ ലിങ്കുകളുണ്ടാകും. ഇ– പരിഹാരം എന്ന ലിങ്കില്‍ പൊതുജനങ്ങള്‍ക്ക് പരാതി രേഖപ്പെടുത്താം.

പരാതികളിന്മേലുള്ള നടപടി ഓണ്‍ലൈനിലൂടെ അറിയാനും സാധിക്കും.

രാഷ്ട്രീയപാര്‍ടികളുടെ പ്രകടനം, മൈക്ക് അനുമതി, പൊതുയോഗം എന്നിവയ്ക്കുള്ള അനുമതിക്ക് ഇ– അനുമതിയിലൂടെയാണ് അപേക്ഷ നല്‍കേണ്ടത്. ഇതിന്റെ പ്രിന്റെടുത്ത് ഉപയോഗിക്കാം.

പോളിങ് സംബന്ധമായി ആവശ്യം വരുന്ന വാഹനങ്ങള്‍ക്കാണ് ഇ– വാഹനം എന്ന ലിങ്ക്. അപേക്ഷ സമര്‍പ്പിച്ച ഉടന്‍ മൊബൈല്‍ഫോണിലേക്ക് എസ്എംഎസ് എത്തും.

Previous
Next Post »