Free Learning

പയ്യന്നൂര്‍ മണ്ഡലത്തില്‍ ഇത് പൊരുതി നേടിയ കുതിപ്പുകള്‍

ഏതൊരു നാട്ടിലെയും ജനതയുടെ അടിസ്ഥാന സൗകര്യ വികസനം റോഡുകളുടെയും പാലങ്ങളുടെയും വികസനമാണ്. അഞ്ചുവര്‍ഷത്തിനകം മണ്ഡലത്തില്‍ നൂറു കോടിയിലേറെ രൂപയുടെ വികസനമാണ് നടന്നത്. കൊറ്റി റെയില്‍വേ മേല്‍പ്പാലം പണി പൂര്‍ത്തിയാക്കി ഗതാഗതത്തിന് തുറന്നുകൊടുത്തു. കണ്ണൂര്‍-കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊല്ലാട പാലം, നെടുങ്കല്‍ പാലം എന്നിവെയല്ലാം നാട്ടുകാര്‍ക്ക് തുറന്ന് കൊടുത്തു. ചെറുപുഴയില്‍ കാര്യങ്കോട് പുഴയ്ക്ക് കുറുകെ എട്ടരക്കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ചെക്ക്ഡാമിന്റെ പണി തുടങ്ങി.

റയില്‍വേ - പയ്യന്നൂര്‍

മണ്ഡലത്തിലെ പ്രധാന റോഡുകളായ വെള്ളൂര്‍-പാടിയോട്ട്ചാല്‍-പുളിങ്ങോം റോഡ്, പെരുമ്പ-പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ റോഡ്, മേത്തുരുമ്പ- ചപ്പാരപടവ്-കുറ്റൂര്‍ റോഡ്, ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം-വെള്ളോറ-കക്കറ-കടുക്കാരം റോഡ് എന്നിവയെല്ലാം പൊട്ടിപൊളിഞ്ഞപ്പോള്‍ വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കിയാണ് പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിച്ചത്. പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ തയ്യാറാകാതെ വന്നപ്പോഴാണ് ജനപ്രതിനിധിയെന്ന നിലയില്‍ നിരാഹാരസത്യാഗ്രഹത്തിനിറങ്ങിയത്. തുടര്‍ന്ന് ഈ റോഡുകള്‍ക്കെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി പല റോഡുകളുടെയും പണി തുടങ്ങാന്‍ കഴിഞ്ഞു എന്നതിലും ചാരിതാര്‍ഥ്യമുണ്ട്.

 
Previous
Next Post »