Free Learning

നിയമ സഭാ തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു

നിയമ സഭാ തെരഞ്ഞെടുപ്പ്  തിയ്യതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ മെയ്‌ 16 ന് ഒറ്റ ഘട്ടമായിട്ടാണ് തെരഞ്ഞെടുപ്പു നടത്തുന്നത്. നാമനിര്‍ദേശ പത്രിക ഏപ്രില്‍ 22 മുതല്‍ നല്‍കാം.
അസമില്‍ രണ്ടുഘട്ടങ്ങളിലായാണ് ജനവിധി തേടുന്നത്. ഏപ്രില്‍ നാലിന് ആദ്യഘട്ടം ഏപ്രില്‍ 11 രണ്ടാംഘട്ടമായിരിക്കും. ആദ്യഘട്ട വോട്ടെടുപ്പില്‍ 65 ഉം രണ്ടാം ഘട്ടത്തില്‍ 61 മണ്ഡലങ്ങളിലുമായിരിക്കും വോട്ടെടുപ്പ് നടക്കുക. മാര്‍ച്ച് 11 മുതല്‍ പത്രിക സമര്‍പ്പിക്കാം. സിപിഎമ്മിന്റെ ചെങ്കോട്ടയായ പശ്ചിമ ബംഗാളില്‍ ആറുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഏപ്രില്‍ നാലിന് ആദ്യഘട്ടം, 11, 17, 21, 25,30,മെയ് 5 എന്നി തിയതികളിലായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിനോടപ്പം തന്നെ മറ്റ് സംസ്ഥാനങ്ങളായ തമിഴ്‌നാട്, ബംഗാള്‍, അസം, പുതുച്ചേരി എന്നിവിടങ്ങളിലും നിമയമ സഭാ തിരഞ്ഞെടുപ്പ് നടക്കും.




Previous
Next Post »