Free Learning

സമഗ്രം വികസിതം പയ്യന്നൂര്‍ മണ്ഡലം

മണ്ഡലത്തിലെ വികസന കാര്യങ്ങളെ കുറിച്ച് സി കൃഷ്ണന്‍ എംഎല്‍എ

• ചെറുപുഴ- കാര്യങ്കോട് പുഴയ്ക്ക് കുറുകേ ചെക്ഡാം കം ട്രാക്ടര്‍വെ  നിര്‍മാണം തുടങ്ങി ( 8.85 കോടി).
• തോട്ടംകടവ്, കുണിയന്‍ മുങ്ങംപാലം, കൊല്ലാട പാലം, നെടുങ്കല്ല്, പെരളം കല്ലന്‍ചിറ പാലങ്ങള്‍.  
• ചെറുപുഴയില്‍  കെഎസ്ഇബി സെക്ഷന്‍ ഓഫീസ്.
• 77 സ്‌കൂളുകള്‍ക്ക് 135 കംപ്യൂട്ടറുകള്‍. 
• രാജഗിരി വാട്ടര്‍ഷെഡ് പദ്ധതിക്ക് 1.65 കോടി.

• വനിതാ പോളിയില്‍ ഹോസ്റ്റല്‍  നിര്‍മാണത്തിന് ഒരു കോടിയും ടൈപ്പ് -2  ക്വാര്‍ട്ടേഴ്‌സിന് 1.33 കോടിയും ടൈപ്പ് -4 ക്വാട്ടേഴ്‌സിന് 75 ലക്ഷം രൂപയും
• 20.75 കോടി യുടെ എരമം- കൂറ്റൂര്‍ പഞ്ചായത്ത് കുടിവെള്ള പദ്ധതി. പുത്തൂര്‍ കുടിവെള്ള പദ്ധതിക്ക് 40 ലക്ഷം 
• കേളോത്ത് കോളനിയുടെ ഉന്നമനത്തിന് ഒരു കോടിയുടെ പദ്ധതി. 
• ചെറുപുഴയില്‍ സബ്ട്രഷറി. 
• പയ്യന്നൂരില്‍ പൂരക്കളി അക്കാദമി
• പെരിങ്ങോം- വയക്കര പഞ്ചായത്തില്‍ ഐടിഐ, ഫയര്‍ സ്‌റ്റേഷന്‍ എന്നിവക്കുള്ള ഭൂമി ലഭ്യമാക്കി
• എട്ടിക്കുളം എംഎഎസ്എസ് ജിഎച്ച്എസ്എസിന് സ്‌റ്റേഡിയം
 



ജനപ്രതിനിധിയെന്ന നിലയില്‍ മണ്ഡലവികസനത്തിന് കഴിവിന്റെ പരമാവധി ചെയ്യാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യമുണ്ട്. ഏഷ്യയിലെ  ഏറ്റവും വലിയ നാവികത്താവളവും സിആര്‍പിഎഫ് കേന്ദ്രവും സ്ഥിതിചെയ്യുന്ന മണ്ഡലമെന്നതിനാല്‍ ദേശീയതലത്തില്‍ 
സി. കൃഷ്ണന്‍ MLA
അടയാളപ്പെടുത്തിയ മണ്ഡലമാണിത്. വികസനത്തിന്  അഞ്ചുവര്‍ഷമെന്നത്  ചെറിയ കാലയളവാണ്. പരിമിതമായ സര്‍ക്കാര്‍ സഹായങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി, നാട്ടുകാരുടെ സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കിയത്. മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും പയ്യന്നൂര്‍ നഗരസഭയിലും ജനക്ഷേമ പദ്ധതികള്‍ കൊണ്ടുവന്നു. ഇതിനായി വിഷന്‍ 2030 എന്ന പേരില്‍ കിലയുടെ സഹായത്തോടെ 15 വര്‍ഷത്തെ വികസനം കണക്കിലെടുത്ത് സെമിനാര്‍ നടത്തി സമഗ്ര വികസന രേഖ തയ്യാറാക്കി. വികസന സെമിനാറില്‍  ചര്‍ച്ചചെയ്ത് ക്രോഡീകരിച്ച  പദ്ധതികളാണ്  നടപ്പാക്കുന്നത്. പരിധി നിര്‍ണയിക്കപ്പെട്ട എംഎല്‍എ ഫണ്ടും ആസ്തിവികസന ഫണ്ടും കൃത്യതയോടെ വിനിയോഗിക്കാനായി. ഒരുവര്‍ഷം ലഭിക്കുന്ന ഒരുകോടിയുടെ എംഎല്‍എ ഫണ്ടിനെയും അഞ്ചുകോടിയുടെ ആസ്തി വികസന ഫണ്ടിനെയും ആശ്രയിച്ചാല്‍ ഒന്നുമാകില്ലെന്ന തിരിച്ചറിവില്‍ വിവിധ വകുപ്പുകളെ സമീപിച്ച് ഫണ്ട് കണ്ടെത്തിയാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കിയത്. കിഴക്ക് കര്‍ണാടകവുമായി അതിരുപങ്കിടുന്ന ജോസ്ഗിരി, രാജഗിരി മലനിരകള്‍മുതല്‍ പടിഞ്ഞാറ് അറബിക്കടല്‍വരെ അതിര്‍ത്തി പങ്കിടുന്ന മണ്ഡലത്തില്‍ കാര്‍ഷിക, ഗതാഗത, പട്ടികവര്‍ഗ മേഖലകളില്‍ ഒട്ടേറെ പോരായ്മകളുണ്ടായിരുന്നു. അതെല്ലാം പൂര്‍ണമായി  പരിഹരിച്ചുവെന്ന് അവകാശപ്പെടുന്നില്ല. എങ്കിലും പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്ന ശുഭാപ്തി വിശ്വാസമുണ്ട്. പദ്ധതികളെല്ലാം മുന്‍ഗണനാക്രമത്തില്‍ നടപ്പാക്കിവരികയാണ്. മിക്കതും പൂര്‍ത്തിയായി. അവശേഷിക്കുന്നവയുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നു.


Previous
Next Post »