Free Learning

കുറിച്ച്യ കോളനിയില്‍ നിന്നും ഇനി ഏറ്റവും മികച്ച വിദ്യാര്‍ഥികള്‍ വരും


ഷില്‍ന യാത്രയിലെ അനുഭവങ്ങള്‍ വിശദീകരിക്കുന്നു
ദുരിതംനിറഞ്ഞ ഈ പഠനവഴിയില്‍  ആശ്വാസമായി 'എംഎല്‍എ' വണ്ടിയെത്തുമെന്ന് കുട്ടികളും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും സ്വപ്‌നത്തില്‍പോലും വിചാരിച്ചിട്ടില്ല. വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ ഇ പി ജയരാജന്‍ എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ  പ്രശ്‌നപരിഹാരമായി. സ്‌കൂള്‍ വാഹനത്തിനായി ഉടനടി 10 ലക്ഷംരൂപ അനുവദിച്ചു. ഈ വാഹനത്തിലാണ് അകലെയുള്ള ആദിവാസി കോളനിയിലുള്ള വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്തുന്നത്.
പഠനത്തോടൊപ്പം ഈ വണ്ടി യാത്രയും
ആദിവാസി കുട്ടികള്‍ ആസ്വദിക്കുന്നു.
പാലയത്തുവയല്‍ യുപി സ്‌കൂളില്‍ നേഴ്‌സറി ക്ലാസിലേതുള്‍പ്പെടെ 160 കുട്ടികളാണ് പഠിക്കുന്നത്.  ഇതില്‍ 85 ശതമാനവും ആദിവാസികുട്ടികളാണ്. കൊളപ്പ, തെറ്റുമ്മല്‍,  ചെമ്പുകാവ്, കടലുകണ്ടം, കുട്ടപ്പാലം എന്നീ ആദിവാസി കോളനികളില്‍നിന്നുള്ള കുട്ടികളാണ് കൂത്തുപറമ്പ് സൗത്ത് ഉപജില്ലയിലെ ഈ സ്‌കൂളില്‍ ഇപ്പോള്‍ 'സ്വന്തം ബസില്‍' എത്തുന്നത്.

മട്ടന്നൂര്‍ മണ്ഡലത്തിലെ കുറിച്ച്യ കോളനിയിലെ വിദ്യാര്‍ഥികള്‍ക്കായി ഇ.പി. ജയരാജന്‍ എം.എല്‍.എ നല്‍കിയ വാഹന സൌകര്യത്തെ കുറിച്ച്

പാലയത്തുവയല്‍ ഗവ. യുപി സ്‌കൂളിലെ ഏഴാം ക്ലാസുകാരി ഷില്‍ന ചന്ദ്രന് ഇപ്പോള്‍ ആനപ്പേടിയില്ല.  മക്കളെ  സ്‌കൂളില്‍ അയച്ചാല്‍ തിരിച്ചുവരുന്നതുവരെ ആശങ്കയില്‍ കഴിയുന്ന രക്ഷിതാക്കള്‍ കൊളപ്പ കുറിച്യ കോളനിയിലുമില്ല. മൂന്ന് വര്‍ഷംമുമ്പ് ഇതായിരുന്നില്ല അവസ്ഥ. പത്തുമണിക്ക് സ്‌കൂളില്‍ എത്തണമെങ്കില്‍ പുലര്‍ച്ചെ ആറിനെങ്കിലും ഒരുങ്ങണം. കോളനിയില്‍നിന്ന് രണ്ടുകിലോമീറ്റര്‍ നടന്നാലേ സ്‌കൂളിലേക്കുള്ള ബസ്‌സ്‌റ്റോപ്പില്‍ എത്തൂ. സര്‍ക്കാര്‍ ബസ് ആയതിനാല്‍ കണ്‍സഷനുമില്ല. തിരിച്ചുവരുമ്പോള്‍ ബസുമുണ്ടാവില്ല. വൈകിട്ട് നാലിന് സ്‌കൂള്‍ വിട്ടാല്‍ കൊളപ്പ ആദിവാസി കോളനിയിലെ കുട്ടികള്‍ വീട്ടിലെത്തുന്നത് ആറുമണിയോടെ. വനത്തിലെ വിജനമായ റോഡിലൂടെ ഏതുനിമിഷവും ഇറങ്ങിവരാവുന്ന ആനക്കൂട്ടത്തെ പേടിച്ചുവേണം നടക്കാന്‍.

റിപ്പോര്‍ട്ട്‌ : പി സുരേശന്‍
Previous
Next Post »