Free Learning

ഇ.എം.എസ് ഭവന പദ്ധതി - ഇടതുപക്ഷ ഗവണ്‍മെന്റിന്‍റെ മുന്നേറ്റം


 

കേരളത്തെ ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ്ണ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കാന്‍ ലക്ഷ്യമിട്ടാണ് ഇടതുപക്ഷം ഇ.എം.എസ് ഭവന പദ്ധതി നടപ്പിലാക്കുന്നത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള എല്ലാ ഭൂരഹിത കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മിക്കുവാന്‍ സ്ഥലം നല്‍കല്‍ , ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ ഭവന രഹിത കുടുംബങ്ങള്‍ക്കും വീട് നല്‍കല്‍ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍.
1995 ലെ ഇ.കെ.നായനാര്‍ മന്ത്രിസഭയാണ് 9ആം പഞ്ചവത്സര പദ്ധതിക്കാലത്ത്,  ഭവനനിര്‍മ്മാണ പദ്ധതി, 'തണലിന്' തുടക്കം കുറിച്ചത്. ജനകീയ ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പദ്ധതി നടത്തിപ്പിന്റെ ചുമതല നല്‍കി.
പിന്നീട് 2006ല്‍ അധികാരത്തില്‍ വന്ന വി.എസ് അച്ചുതാനന്ദന്‍ സര്‍ക്കാര്‍, തൃശ്ശൂര്‍ കൊടകരയില്‍ വച്ചു നടന്ന ചടങ്ങില്‍ ഇ.എം.എസ് സമ്പൂര്‍ണ്ണ ഭവന പദ്ധതി ഉദ്ഘാടനം ചെയ്തു. ബി.പി.എല്‍ ലിസ്റ്റില്‍ പെടുന്ന ഭവന രഹിതര്‍, ഭൂരഹിത-ഭവന രഹിതര്‍ എന്നിവര്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് അര്‍ഹത. പട്ടികജാതിക്കാര്‍, പട്ടികവര്‍ഗ്ഗക്കാര്‍, ആശ്രയ ഗുണഭോക്താക്കള്‍, പരമ്പരാഗത മത്സ്യതൊഴിലാളികള്‍ എന്നീ വിഭാഗങ്ങളിലെ അര്‍ഹതപ്പെട്ട ഭവന രഹിത കുടുംബങ്ങളും ഭൂരഹിത-ഭവനരഹിത കുടുംബങ്ങളും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അവര്‍ക്ക് ഇ.എം.എസ് ഭവന പരിപാടിയുടെ ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് അപേക്ഷിക്കാന്‍ അവസരം ലഭ്യമായി. ഇക്കാലയളവില്‍ മാത്രം നാലര ലക്ഷത്തിലധികം വീടുകള്‍ക്ക് തുക അനുവധിച്ചു. മൂന്ന് ലക്ഷം വീടുകളുടെ പണി പൂര്‍ത്തീകരിക്കുകയും ചെയ്തു.
സര്‍ക്കാര്‍ ജാമ്യത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നും അനുവദിക്കുന്ന വായ്പയായിരുന്നു പദ്ധതി നടത്തിപ്പിന്റെ നട്ടെല്ല്. എന്നാല്‍ ഇപ്പോള്‍ അധികാരത്തിലുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരാകട്ടെ സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ തുക നല്‍കുന്നത് അവസാനിപ്പിച്ച് ഇ.എം.എസ്. ഭവന പദ്ധതിയുള്‍പ്പടെ മുഴുവന്‍ ഭവനപദ്ധതികളും അട്ടിമറിച്ചു.

അവലംബം : സ:എന്‍.രതീന്ദ്രന്‍ & എല്‍.എസ്.ജി.ഡി കേരള സര്‍ക്കാര്‍.
Previous
Next Post »