Free Learning

വികസനത്തിന്‍റെ നിറവില്‍ പയ്യന്നൂര്‍ അസംബ്ലി മണ്‌ഡലം




� പയ്യന്നൂര്‍ കൊറ്റി റെയില്‍വെ മേല്‍പ്പാലം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. (14,63,62,375)

� പെരിങ്ങോം ഗവ. ആര്‍ട്‌സ്‌ & സയന്‍സ്‌ കോളേജ്‌ പ്രവര്‍ത്തനം ആരംഭിച്ചു. കെട്ടിടനിര്‍മാണത്തിന്‌ സൗജന്യമായി ഭൂമി ലഭ്യമാക്കി. ആസ്‌തി വികസന ഫണ്ടില്‍ നിന്നും 3 കോടി അനുവദിച്ചു. ടെണ്ടര്‍ നടപടി പൂര്‍ത്തിയായി.


� എരമം പുല്ലുപാറയില്‍ കണ്ണൂര്‍ സൈബര്‍ പാര്‍ക്ക്‌- നിലച്ചുപോയ നിര്‍മാണ പ്രവര്‍ത്തനം പുനരാരംഭിച്ചു. പ്രവൃത്തി പുരോഗമിക്കുന്നു.(21.40 കോടി).

� പയ്യന്നൂര്‍ മിനി സിവില്‍സ്റ്റേഷന്‍ കെട്ടിടനിര്‍മാണം പൂര്‍ത്തിയായി. (239 ലക്ഷം).


� കെ.എസ്‌.ആര്‍.ടി.സി. പയ്യന്നൂര്‍ ഡിപ്പോ -  ബസ്‌ ടെര്‍മിനല്‍ കം ഷോപ്പിംഗ്‌ കോംപ്ലക്‌സ്‌ നിര്‍മ്മാണം പൂര്‍ത്തിയായി.(588 ലക്ഷം) .

� വനിതായാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വേണ്ടി വിശ്രമകേന്ദ്രം.


� ആസ്‌തി വികസനപദ്ധതിയില്‍പ്പെടുത്തി യാര്‍ഡ്‌ കോണ്‍ക്രീറ്റ്‌ ചെയ്‌ത്‌ നവീകരിച്ചു.

� പയ്യന്നൂര്‍ നഗരസഭാ കുടിവെള്ള പദ്ധതി (UDISSMT) 58.4 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കി.

� പയ്യന്നൂര്‍ നഗരസഭയുടെ ഗ്രേഡ്‌ ഉയര്‍ത്തി എ ക്ലാസ്‌ പദവിയിലാക്കി.

� പയ്യന്നൂര്‍ നഗരസഭ- അര്‍ബന്‍ പ്രാഥമിക ആരോഗ്യകേന്ദ്രവും പകല്‍ വീടും കോറോം മുത്തത്തിയില്‍ പ്രവര്‍ത്തനം തുടങ്ങി.

� ചെറുപുഴ സബ്‌ ട്രഷറി പ്രവര്‍ത്തനം തുടങ്ങി.

� ചെറുപുഴയില്‍ പുതുതായി പോലീസ്‌ സ്റ്റേഷന്‍ അനുവദിച്ചു. പ്രവര്‍ത്തനം തുടങ്ങി.

� കെ.എസ്‌.ഇ.ബി. പാടിയോട്ടുചാല്‍ സെക്ഷന്‍ വിഭജിച്ച്‌ ചെറുപുഴയില്‍ പുതിയ സെക്ഷന്‍ ഓഫീസ്‌ .ഭരണാനുമതിയായി.

� പയ്യന്നൂര്‍ നഗരസഭയേയും ചെറുതാഴം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടം കടവ്‌ പാലം (2,67,90,580).

� പയ്യന്നൂര്‍ നഗരസഭയേയും കരിവെള്ളൂര്‍-പെരളം പഞ്ചായത്തിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന കുണിയന്‍ മുങ്ങം പാലം (2,89,84,088).

� ചെറുപുഴ, പെരിങ്ങോം വയക്കര പഞ്ചായത്തുകളെയും ഈസ്റ്റ്‌ എളേരി പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നെടുങ്കല്ല്‌ (12 കോടി), കൊല്ലാട (1321ലക്ഷം) പാലങ്ങള്‍.

� ചെറുപുഴ കാര്യങ്കോട്‌ പുഴക്ക്‌ കുറുകെ നിര്‍മിക്കുന്ന വെന്‍ഡഡ്‌ ചെക്ക്‌ ഡാം നിര്‍മാണപ്രവൃത്തി പുരോഗമിക്കുന്നു. ( 885 ലക്ഷം ).

� പയ്യന്നൂര്‍ കോറോം വനിതാ പോളിടെക്‌നിക്ക്‌ കോളേജില്‍ ഹോസ്റ്റലിന്റെയും സ്റ്റാഫ്‌ ക്വാര്‍ട്ടേഴ്‌സിന്റെയും നിര്‍മാണം പൂര്‍ത്തീകരിച്ചു. (473.4 ലക്ഷം ).

� NRHM പദ്ധതിയില്‍ പയ്യന്നൂര്‍ താലൂക്ക്‌ ആശുപത്രിയില്‍ പുതിയകെട്ടിടം പൂര്‍ത്തിയായി. (4 കോടി).

� നിയോജക മണ്‌ഡലം ആസ്‌തി വികസന പദ്ധതിയില്‍ അനുവദിച്ച റേഡിയോളജി ബ്ലോക്കിന്റെ നിര്‍മാണ പ്രവൃത്തി തുടങ്ങി ( 1 കോടി ).

� പെരിങ്ങോം ഐ.ടി.ഐ.ക്ക്‌ ഭൂമി ലഭ്യമാക്കി. കെട്ടിട നിര്‍മാണത്തിന്‌ 3.5 കോടി യുടെ ഭരണാനുമതിയായി.

� പെരിങ്ങോം ഫയര്‍‌സ്റ്റേഷന്‍ കെട്ടിടം നിര്‍മിക്കുന്നതിന്‌ ഭൂമി ലഭ്യമാക്കി.

� മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ നിര്‍മിക്കുന്നതിന്‌ പെരിങ്ങോം വില്ലേജില്‍ ഭൂമി ലഭ്യമാക്കി.

� ഹാന്‍ഡ്‌ബോളില്‍ അന്തര്‍ദേശീയ താരങ്ങളെ സംഭാവനചെയ്‌ത വയക്കര ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം (120 ലക്ഷം).

� എട്ടിക്കുളം ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്റ്റേഡിയം (89 ലക്ഷം).

� പയ്യന്നൂര്‍ ബോയ്‌സ്‌, SABTMHS തായിനേരി എന്നിവിടങ്ങളില്‍ പുതുതായി ഹയര്‍സെക്കന്ററി അനുവദിച്ചു.

� തവിടിശ്ശേരി ഗവ.യു.പി.സ്‌കൂള്‍ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തി.

� 11 ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ തൊഴില്‍ നൈപുണ്യവികസനപദ്ധതി(ASAP). മാത്തില്‍ ഗവ.ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്‌കില്‍ ഡവലപ്‌മെന്റ്‌ സെന്റര്‍.

� ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്ക്‌ എന്‍ട്രന്‍സ്‌ പരിശീലനത്തിനായി ഏ.വി.സ്‌മാരക ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ കരിവെള്ളൂരില്‍ പീക്ക്‌സ്‌ ട്രയിനിംഗ്‌ സെന്റര്‍.

� പ്രാദേശിക വികസനഫണ്ടില്‍നിന്ന്‌ 78 വിദ്യാലയങ്ങള്‍ക്ക്‌ 136 കമ്പ്യൂട്ടറുകള്‍.

� പ്രാദേശിക വികസനഫണ്ടില്‍നിന്ന്‌ 30 ഗ്രന്ഥാലയങ്ങള്‍ക്ക്‌ കമ്പ്യൂട്ടറുകള്‍.

� എരമം-കുറ്റൂര്‍ പഞ്ചായത്തില്‍ സമഗ്രകുടിവെള്ള പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. (20.75 കോടി).

� പയ്യന്നൂര്‍ നഗരസഭയില്‍ കേളോത്ത്‌ ഒരു കോടി രൂപ ചെലവില്‍ സ്വയം പര്യാപ്‌തഗ്രാമം പദ്ധതി നടപ്പിലാക്കി.

� പയ്യന്നൂര്‍ ബ്ലോക്ക്‌- ആഗ്രോ സര്‍വ്വീസ്‌ സെന്റര്‍ കാങ്കോലില്‍ പ്രവര്‍ത്തനമാരംഭിച്ചു.

� കാങ്കോല്‍-ആലപ്പടമ്പ്‌ പഞ്ചായത്തില്‍ കിണര്‍മുക്ക്‌ അംഗന്‍വാടിയെ മാതൃക അംഗന്‍വാടിയാക്കി മാറ്റി. 23.75 ലക്ഷം രൂപക്ക്‌ പുതിയ കെട്ടിടം.

� പയ്യന്നൂര്‍ കേന്ദ്രമാക്കി പൂരക്കളി അക്കാദമി.

� ചെറുപുഴ പഞ്ചായത്തില്‍ രാജഗിരി വാട്ടര്‍ ഷെഡ്‌ പദ്ധതി (165 ലക്ഷം).

� പൊതുമരാമത്ത്‌ വകുപ്പിന്റെ കീഴില്‍ റോഡ്‌ അഭിവൃദ്ധിപ്പെടുത്തുന്നതിന്‌ 58.49 കോടി രൂപ അനുവദിച്ചു. ഈ വര്‍ഷം അനുവദിച്ച പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു.

� ആസ്‌തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 17 റോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന്‌ 6.285 കോടി രൂപ അനുവദിച്ചു.

� എം.എല്‍.എ ഫണ്ടില്‍ നിന്നും 36 റോഡുകള്‍ക്ക്‌ 2.652 കോടി രൂപ അനുവദിച്ചു.

� കാലവര്‍ഷക്കെടുതി പുനരുദ്ധാരണപ്രവൃത്തി പ്രകാരം 59 റോഡുകള്‍ക്ക്‌ 313 ലക്ഷം രൂപ.

� തീരദേശ റോഡ്‌ അഭിവൃദ്ധിപ്പെടുത്തുന്നതിന്‌ 9 റോഡുകള്‍ക്ക്‌ 2.5471 കോടി രൂപ.

� ഗ്രാമീണറോഡുകള്‍ അഭിവൃദ്ധിപ്പെടുത്തുന്നതിന്‌ പൊതുമരാമത്ത്‌ വകുപ്പ്‌ മുഖേന 15 റോഡുകള്‍ക്ക്‌ 2.60 കോടി രൂപ.

� ഹാഡ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചെറുപുഴ പഞ്ചായത്തില്‍ 5 പദ്ധതികള്‍ക്കായി 84 ലക്ഷം.

� മൈനര്‍ ഇറിഗേഷന്‍ പ്രവൃത്തിയില്‍ പ്പെടുത്തി 13 പ്രവൃത്തികള്‍ക്കായി 1196.88 ലക്ഷം.

� എരമം കുറ്റൂര്‍ പഞ്ചായത്തില്‍ ചരല്‍പള്ളയില്‍ ചെക്ക്‌ ഡാം (99 ലക്ഷം).

� കവ്വായികായല്‍ സംരക്ഷണത്തിനുവേണ്ടി 1 കോടി 24 ലക്ഷം രൂപ അനുവദിച്ചു.

� മുഖ്യമന്ത്രി, ആരോഗ്യവകുപ്പ്‌ മന്ത്രി, പട്ടികജാതി വകുപ്പ്‌ മന്ത്രി എന്നിവരുടെ ദുരിതാശ്വാസനിധിയില്‍നിന്നും ചികിത്സ ധനസഹായമായി 336 പേര്‍ക്ക്‌ 34,29000 രൂപ ലഭ്യമാക്കി.

� മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അപകടമരണം സംഭവിച്ച 31 കുടുംബങ്ങള്‍ക്കായി 31 ലക്ഷം രൂപ ലഭ്യമാക്കി. 

� കനിമധുരം: ഭക്ഷ്യസുരക്ഷ,ആരോഗ്യപരിരക്ഷ, പരിസ്ഥിതി സംരക്ഷണം, എന്നിവ ലക്ഷ്യമാക്കി മണ്‌ഡലത്തിലാകെ ഫലവൃക്ഷ വ്യാപനപദ്ധതി നടപ്പിലാക്കി. 

� ഇന്‍സൈറ്റ്‌ : വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഉപരിപഠനരംഗത്തെ പുത്തന്‍ സാധ്യതകളെക്കുറിച്ച്‌ അറിവുനല്‍കുന്നതിന്‌ മണ്‌ഡലത്തിലെ എല്ലാ ഹയര്‍സെക്കണ്ടറി സ്‌കൂളുകളെയും ഉള്‍പ്പെടുത്തി 2013ല്‍ ആരംഭിച്ച വിദ്യാഭ്യാസ പരിപാടി ``ഇന്‍സൈറ്റ്‌'' ഫലപ്രദമായി നടപ്പാക്കി.
218.2451 കോടി രൂപ യുടെ വികസനം



Previous
Next Post »