Free Learning

തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മന്ത്രിയുടെ നാടകം: ഇല്ലാത്ത "പോളി"ക്ക് വല്ലാത്ത കളി



കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരാണ് ടെക്നിക്കല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി 30 ലക്ഷം രൂപ അനുവദിച്ചത്. എസ്റ്റിമേറ്റ് തുക പോരെന്ന് പറഞ്ഞ് കരാറുകാര്‍ വിട്ടുനിന്നു. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ തുകയില്‍ മാറ്റം വരുത്തി 1.95 ലക്ഷം രൂപ ചിലവില്‍ കെട്ടിടം പണിതു. അതാണ് ഇപ്പോള്‍ പോളി ടെക്നിക്കാക്കാന്‍ ശ്രമിക്കുന്നത്. ഏഴര ഏക്കര്‍ സ്ഥലമുണ്ടായിരുന്ന ടെക്നിക്കല്‍ ഹൈസ്കൂളില്‍നിന്ന് ഇതിനകം അഞ്ചേക്കര്‍ പോളിടെക്നിക്കിനായി ഏറ്റെടുത്തു.

കോട്ടയത്ത് നിന്ന് ഇവിടെ വന്ന് എത്ര തവണ വിജയിച്ചുപോയതാണ്. എന്നിട്ട് അതിന്റെ നന്ദി വേണ്ടെ; നന്ദികേടെങ്കിലും കാട്ടാതിരുന്നുകൂടെ. ഇതാണോ വികസനം, വഞ്ചിക്കുന്നതിന് ഒരു പരിതിയില്ലെ? നിലവിലുള്ള സ്ഥാപനത്തെ തകര്‍ത്തിട്ടാണോ മറ്റൊന്നിനെ ഉഅയര്‍ത്തേണ്ടത്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളെ മാത്രമല്ല, ഒരു നാടിനെയാകെ വഞ്ചിക്കുകയാണിവര്‍ -  നടുവില്‍ ടൗണിലെ പുതിയപുരയില്‍ ഷാജിയുടെ വാക്കുകളില്‍ ആത്മരോക്ഷം മാത്രമല്ല, നാടിന്റെയാകെ കലിപ്പുമുണ്ട്.


          കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് കാലത്താണ് തോല്വി ഭയന്ന് കെ സി ജോസഫ്, പൊള്ളയായ വാഗ്ദാനം നല്‍കിയത്. നടുവില്‍ ടെക്നിക്കല്‍ ഹൈസ്കൂളിനോട് ചേര്‍ന്ന് 'പോളിടെക്നിക്ക്" അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. യുഡിഎഫ് സര്‍ക്കാറിന്റെ ആദ്യ ബഡ്ജറ്റില്‍ പ്രഖ്യാപനവും നടത്തി. അങ്ങിനെ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന്‍ 50ലക്ഷവും എ കെ ആന്റെണിയുടെ എംപി ഫണ്ടില്‍ നിന്ന് 50 ലക്ഷം ചിലവിട്ട് കെട്ടിട നിര്‍മ്മാണം ആരംഭിച്ചുവെങ്കിലും പാതി വഴിയില്‍ ഉപേക്ഷിച്ചു. പിന്നെ മന്ത്രി ആ വഴി തിരിഞ്ഞ് നോക്കിയില്ല. ഇപ്പോഴിതാ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തതോടെ പോളിടെക്നിക്ക് വാഗ്ദാനവുമായി കെ സി ജോസഫ് വീണ്ടും രംഗത്തെത്തി. ടെക്നിക്കല്‍ ഹൈസ്കൂളിന് വേണ്ടി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരുക്കിയ പുതിയ കെട്ടിടത്തില്‍ കണ്ണുവെച്ചാണ് മന്ത്രിയുടെ ഈ ദുഷ്ടലാക്ക്. ആ കെട്ടിടമുപയോഗിച്ച് പോളിടെക്നിക്ക് തുടങ്ങാനാണ് നീക്കം. അതോടപ്പം പതിയെ ടെക്നിക്കല്‍ ഹൈസ്കൂള്‍ മറ്റൊരിടത്തേക്ക് മാറ്റാനും. ഇതിനെതിരെയാണ് നാട്ടുകാരുടെ രോഷമുയരുന്നത്.

        കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരാണ് ടെക്നിക്കല്‍ സ്കൂള്‍ കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി 30 ലക്ഷം രൂപ അനുവദിച്ചത്. എസ്റ്റിമേറ്റ് തുക പോരെന്ന് പറഞ്ഞ് കരാറുകാര്‍ വിട്ടുനിന്നു. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ തുകയില്‍ മാറ്റം വരുത്തി 1.95 ലക്ഷം രൂപ ചിലവില്‍ കെട്ടിടം പണിതു. അതാണ് ഇപ്പോള്‍ പോളി ടെക്നിക്കാക്കാന്‍ ശ്രമിക്കുന്നത്. ഏഴര ഏക്കര്‍ സ്ഥലമുണ്ടായിരുന്ന ടെക്നിക്കല്‍ ഹൈസ്കൂളില്‍നിന്ന് ഇതിനകം അഞ്ചേക്കര്‍ പോളിടെക്നിക്കിനായി ഏറ്റെടുത്തു. ടെക്നിക്കല്‍ സ്കൂള്‍ കെട്ടിടത്തില്‍ 45 കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യമാണൂള്ളത് പോളിടെക്നിക്കല്‍ ഒരു ക്ലാസ് മുറിയില്‍ 60 കുട്ടികളാണ് ഉണ്ടാവുക. അതുകൊണ്ട് പോളീ ആരംഭിക്കാന്‍ സാങ്കേതിക അനുവാദം ലഭിക്കില്ല. അപേക്ഷ രണ്ട് തവണ എഐസിടി തള്ളിയിരുന്നു. ഇതും മറച്ച് വെച്ചാണ് മന്ത്രിയുടെ തിരഞ്ഞെടുപ്പ് നാടകം. ടെക്നിക്കല്‍ സ്കൂള്‍ പയ്യാവൂരിലേക്കോ, ഉളിക്കലൊഏക്കോ മാറ്റാനുള്ള നീക്കം സജീവമാണ്. മന്ത്രിയായിട്ടും പോളി ടെകിനിക്കിന് ഒന്നും ചെയ്യാത്ത മന്ത്രി തെരഞ്ഞെടുപ്പ് വേളയില്‍ ടെക്നിക്കല്‍ സ്കൂള്‍ ഇല്ലാതാക്കി പോളിക്ക് കെട്ടിടം വിട്ട് നല്‍കാനാണ് നീക്കം. ഇതിനെതിരെ പ്രക്ഷോഭം നടത്തുമെന്ന് നാട്ടുകാര്‍ പറയുന്നു. പാതി വഴിയില്‍ ഉപേകഹിച്ച കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ച് നടുവില്‍ ടെക്നിക്കല്‍ ഹൈസ്കൂള്‍ നിലനിര്‍ത്തി കൊണ്ട് തന്നെ വാഗ്ദാനം ചെയ്ത പോളി ടെകിനിക്ക് ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

റിപ്പോർട്ട്: നൗഷാദ് നടുവിൽ




Previous
Next Post »