Free Learning

മന്ത്രിയുടെ "പാലംവലി" നാട്ടുകാര്‍ ഇന്നും അക്കരെയിക്കരെ

  പ്രസിദ്ധമായ ചീക്കാട് ദേവീക്ഷേത്രത്തില്‍ പൊങ്കാലയിടാനായി വര്‍ഷം തോറും പതിനായിരങ്ങള്‍ എത്തുന്നു. ചീക്കാട് ഉണ്ണി ഈശോ പള്ളി തിരുന്നാളിനും വന്‍ ജനകൂട്ടമുണ്ടാകാറുണ്ട്. തിരുന്നാളിനോടനുബന്ധിച്ച് നാട്ടുകാരൊരുക്കുന്ന ചപ്പാത്തിലൂടെയാണ് കടവില്‍ ഗതാഗത സ്വകര്യം ഒരുക്കുന്നത്.
 
 
 
"പാലം വലിക്കുമെന്ന്" ഇത്രെം കാലം പറഞ്ഞു കേട്ടിട്ടേ ഉള്ളൂ; പക്ഷെ മന്ത്രി തന്നെ ഇത്രെം വലിയ പാലം വലി നമുക്കിട്ട് തരുമെന്ന് ഇപ്പഴല്ലെ മനസ്സിലായത്" മണക്കടവ് സ്വദേശി ജോയി പൂവ്വത്തിങ്കലിന്റെ വാക്കില്‍ ഒരു നാടിന്റെ മുഴുവന്‍ രോക്ഷമുണ്ട്. ചീക്കാട്- മൂരിക്കടവ് പാലത്തിന് 85 ലക്ഷം രൂപ അനുവദിചെന്നായിരുന്നു മന്ത്രി കെ സി ജോസഫ് നാട്ടുകാരോട് പറഞ്ഞത്. അന്നത്തെ ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് ജോയിച്ചന്‍ പള്ളിയാലില്‍ അതിന് സാക്ഷ്യപത്രവും നല്‍കി. ആവേശം മൂത്ത മന്ത്രിയുടെ പാര്‍ടിക്കാര്‍ നാടുനീളെ ഇരുവര്‍ക്കും അഭിവാദ്യം അര്‍പ്പിച്ച് ഫ്ലക്സ് ബോര്‍ഡുകളും സ്ഥാപിച്ചു. മന്ത്രിയുടെ ഈ "പാലം വലീക് ഇപ്പോള്‍ പ്രയം മൂന്നാണ്ടായി" എന്നിട്ടും ചീക്കാട്- മൂരിക്കടവ് കാര്‍ക്ക് പാലം സ്വപ്നം മാത്രം.
                 ഉദയഗിരി പഞ്ചായത്തുള്‍പ്പെടുന്ന ഇരിക്കൂര്‍ മണ്ഡലത്തെ ഏഴ് തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രതിനിധീകരിച്ച കെ സി ജോസഫ് കഴിഞ്ഞ തവണ മന്ത്രിയുമായി. ഓരോ തവണ ഇവിടെ വരുമ്പോഴും മറക്കാതെ നല്‍കുന്ന വാഗ്ദാനമാണ് ചീക്കാട്- മൂരിക്കടവ് പാലം. 
ഒടുവില്‍ പണം അനുവദിച്ചെന്ന് പറഞ്ഞപ്പോള്‍ നാട്ടുകാര്‍ വിശ്വസിച്ചു. ഇക്കുറിയെങ്കിലും മന്ത്രിയുടെ വാക്ക് സത്യമായിരിക്കുമെന്ന്. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് അടുത്ത തെരഞ്ഞെടുപ്പ്കാഹളം മുഴങ്ങിയപ്പോഴും മന്ത്രിയുടെ വഞ്ചി തിരുനക്കര തന്നെ. പാലത്തിന് ഫണ്ട് അനുവദിച്ചുവെന്നത് എന്നത്തെയും പോലെ പാഴ് വാക്കായിരുന്നുവെന്ന് നാട്ടുകാരുടെ മൂന്ന് വര്‍ഷത്തെ അനുഭവം സാക്ഷ്യം.
 
              മുപ്പത് വര്‍ഷം എംഎല്‍എ ആയും അഞ്ച് വര്‍ഷം മന്ത്രിയായും ഇരുന്ന കെ സി ജോസഫ് ഈ പ്രദേശത്തെ തിരിഞ്ഞ് നോക്കീട്ടില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ടൂറിസ്റ്റ് കേന്ദ്രമായ വൈതല്‍ മലയുടെ താഴ്വാരമായ ഈ പ്രദേശത്ത് മലയോരത്തെ അതിപുരാതനമായ രണ്ട് ആരാധനാലയങ്ങളുമുണ്ട്. പ്രസിദ്ധമായ ചീക്കാട് ദേവീക്ഷേത്രത്തില്‍ പൊങ്കാലയിടാനായി വര്‍ഷം തോറും പതിനായിരങ്ങള്‍ എത്തുന്നു. ചീക്കാട് ഉണ്ണി ഈശോ പള്ളി തിരുന്നാളിനും വന്‍ ജനകൂട്ടമുണ്ടാകാറുണ്ട്. തിരുന്നാളിനോടനുബന്ധിച്ച് നാട്ടുകാരൊരുക്കുന്ന ചപ്പാത്തിലൂടെയാണ് കടവില്‍ ഗതാഗത സ്വകര്യം ഒരുക്കുന്നത്. മഴ പെയ്യൂമ്പോള്‍ മലവെള്ളമുണ്ടാവുന്ന കടവില്‍ ചെറിയൊരു നടപ്പാലമാണ് നാട്ടുകാര്‍ക്ക് ആകെയുള്ള ആശ്രയം. 
 
      കടവിന്‍റെ രണ്ട് കരയിലുമായി 300 കുടുംബങ്ങള്‍ കഴിയുന്നുണ്ട്. ചീക്കാട് പുനരധിവാസ കോളനിയും ഇവിടെയാണ്. 100 ശതമാനം കുടിയേറ്റ കര്‍ഷകരും ആദിവാസികളും കഴിയുന്ന ഈ പ്രദേശത്തോട് കാണിക്കുന്ന അവഗണനയില്‍ പ്രദേശവാസികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. ടി എം ജേക്കബ്ബ് ജലസേജന മന്ത്രിയായിരുന്നപ്പോള്‍ കേരളകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍ കൈയ്യില്‍ പാലത്തിന് അനുമതി വാങ്ങി. എംഎല്‍എ ആയിരുന്ന കെ സി ജോസഫ് ഇതു വഴി തന്റെ ജനസമ്മിതി തകരുമെന്ന് അറിഞ്ഞ് ഭരണസ്വാധീനമുപയോഗിച്ച് ഇത് അട്ടിമറിക്കുകയായിരുന്നെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

Previous
Next Post »