- മുഴപ്പിലങ്ങാട് പഞ്ചായത്ത് സ്‌റ്റേഡിയം-1.25 കോടി
- എടക്കാട്- കാടാച്ചിറ റോഡിന്റെ പുനര്‍ നിര്‍മാണം- 3 കോടി
- ധര്‍മടം സത്രം- സ്വാമിക്കുന്ന് റോഡ് പുനര്‍നിര്‍മാണം- 2.21 കോടി
- ചിറക്കുനി- അണ്ടലൂര്‍ റോഡ്-75 ലക്ഷം
- മുഴപ്പിലങ്ങാട് മമ്മാക്കുന്ന് കടവ് പാലം തീരദേശ റോഡ് -70.65 ലക്ഷം
- മണപ്പുറംപള്ളി- കെട്ടിനകം റോഡ്-50 ലക്ഷം
- മുഴപ്പിലങ്ങാട് ബീച്ചില്‍ രണ്ട് ഫിഷ് ലാന്‍ഡിങ് സെന്ററുകള്‍ സ്ഥാപിക്കാന്‍- 80 ലക്ഷം
ചരിത്ര പ്രാധാന്യമുള്ള പിണറായി പാറപ്രവും പാവങ്ങളുടെ പടത്തലവനും രാജ്യത്തെ ആദ്യ പ്രതിപക്ഷ നേതാവുമായിരുന്ന എ കെജി പിറന്ന പെരളശേരിയും ഉന്നത വിദ്യാഭ്യാസ രംഗത്തെ അഭിമാനമായ ബ്രണ്ണന്‍ കോളേജും ഏഷ്യയിലെ ഏറ്റവും വലിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാടും ഉള്‍പ്പെടുന്ന മണ്ഡലമാണ് ധര്‍മടം. അതിനാല്‍ ജനപ്രതിനിധിയെന്ന നിലയില്‍ വലിയ ഉത്തരവാദിത്തമാണ് എന്നില്‍
|
കെ കെ നാരായണന്‍ എംഎല്‍എ
|
ഗ്രാമീണ മേഖലകള്‍ ഭൂരിഭാഗമുള്ള ധര്‍മടം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് കഴിവിന്റെ പരമാവധി ചെയ്യാന്‍ കഴിഞ്ഞു. പരിമിതമായ സര്‍ക്കാര്‍ ഫണ്ടിനകത്തുനിന്നാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടന്നതെങ്കിലും ആക്ഷേപങ്ങളില്ലാതെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടത്താനായി. മണ്ഡലത്തിലെ എട്ടു പഞ്ചായത്തിലും ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കി. ഗ്രാമീണ റോഡുകളുടെ വികസനത്തിന് ഊന്നല്‍ നല്‍കി. ഒട്ടേറെ പോരായ്മകള്‍ നിലനിന്ന കാര്‍ഷിക, ഗതാഗത, വിദ്യാഭ്യാസ മേഖലകളിലെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിച്ചു. എന്നാലും പൂര്‍ണമായെന്ന് അവകാശപ്പെടുന്നില്ല. മുന്‍ഗണനാക്രമത്തില്‍ പദ്ധതികള്‍ നടപ്പാക്കി വരികയാണ്. മിക്കതും പൂര്‍ത്തിയായി. അവശേഷിക്കുന്നവയുടെ പണി ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 69 പദ്ധതികളും ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 35 പദ്ധതികളും സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന 105 പദ്ധതികളും നടപ്പാക്കാനായി.
Sign up here with your email