Free Learning

ഇത് റോഡല്ല.. ഞങ്ങ കളിക്കുന്ന കുളമാണ്..



"ഇത് റോഡല്ല ഏട്ടാ.....
ഞങ്ങ കളിക്കുന്ന കുളമാണ്, നിങ്ങ ഇതിന്റെ ഫോട്ടോ എടുത്ത് എത്ര വാര്‍ത്ത കൊടുത്താലും ഈ റോഡ് ഒരു കാലത്തും നന്നാവാന്‍ പോണില്ല, ഇന്നലെയും വൈകിട്ട് ഇതുവഴി മോട്ടോര്‍ സൈക്കിളില്‍ പോയ ഒരു ഏട്ടന്‍ ഈ കുഴിയില്‍ വീണ് കൈയും കാലുമൊടിഞ്ഞു. കുഴിയില്‍ വീണ് ചളി പെരങ്ങിയ ഓര്‍ക്ക് കഴുകാന്‍ ബക്കറ്റില്‍ വെള്ളം കൊണ്ട് കൊടുത്തത് ഞങ്ങളാണ് .."



ഇത് പറയുന്നത് നടുവില്‍ സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി എ ഇ അയനയാണ്. നടുവില്‍ ടൗണില്‍ നിന്നും അര കിലോമീറ്റര്‍ മാറി കുടിയാന്മല റൂട്ടില്‍ റോഡരികിലാണ് അയനയുടെ വീട്, വേനലവധിക്ക് സ്കൂള്‍ അടച്ചതിനാല്‍ കുഞ്ഞനുചത്തിയെയും അനുജന്മാരെയും കൂട്ടി ഇന്നലെ അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴയില്‍ റോഡിലെ കുഴിയില്‍ നിറഞ്ഞ വെള്ളത്തില്‍ കടലാസ് തോണിയുണ്ടാക്കി കളിക്കുകയാണ് അയനയും, അനൈനും, അഘോഷും, അനന്തുവും.

ഇരിക്കൂര്‍ മണ്ഡലത്തില്‍ മന്ത്രി കെസി ജോസഫിന്റെ 35 വര്‍ഷക്കാലത്തെ "വികസന നേട്ട"ത്തിന്റെ നേര്‍ക്കാഴ്ചയായ മലയോരത്തെ നിരവതി റോഡുകളില്‍ ഒന്നാണ് ഇത്. കാട്ടുമ്റ്ഗങ്ങളോടും, ക്ഷുദ്രജീവികളോടും പട വെട്ടിയാണ് മധ്യതിരുവിതാംകൂറില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ഷകര്‍ ഇവിടെ കുടിയേറിയത്. അന്നുണ്ടായ മണ്‍റോഡ് ടാര്‍ ചെയ്തതെല്ലാതെ ഒരു വികസനവും ഇവിടത്തെ ഇവിടെ ഉണ്ടായിട്ടില്ല. തൊട്ടടുത്ത നിയോജക മണ്ഡലങ്ങളിലെ ഗ്രാമീണ റോഡുപോലും മെക്കാഡം ടാറിങ്ങ് നടത്തി ഗതാഗത യോഗ്യമാക്കി. ഇരിക്കൂര്‍ മണ്ഡലത്തോട് ചേര്‍ന്ന തളിപ്പറമ്പ്, മട്ടന്നൂര്‍ മണ്ഡലങ്ങളിലെ പ്രതിപക്ഷ എംഎല്‍എമാര്‍ കോടികണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണ് മന്ത്രി ഈ മണ്ഡലത്തെ അവഗണിച്ചത്. 


ചെമ്പേരി കേന്ദ്രീകരിച്ച് പള്ളി വികാരിമാരുടെ നേത്റ്ത്വത്തില്‍ നാട്ടുകാര്‍ പ്രക്ഷോഭം സംഘടിപ്പിച്ചതിനെ തുടര്‍ന്ന് ചേമ്പേരി ടൗണിന്റെ ചുറ്റുപാടുമുള്ള റോഡുകള്‍ തട്ടികൂട്ടി നന്നാക്കിയെങ്കിലും പൂര്‍ണ്ണമായും ഗതാഗത യോഗ്യമായിട്ടില്ല. ഇരിക്കൂര്‍ പഞ്ചായത്തിലെ റോഡുകളുടെ അവസ്ഥയും ഭിന്നമല്ല. ഇരിക്കൂറില്‍ നിന്നും സിദ്ദീഖ് നഗര്‍ വഴി ബ്ലാത്തൂരിലേക്ക് പോകുന്ന റോഡിന്റെ അവസ്ഥ അതി ദയനീയമാണ്, റോഡ് തകര്‍ച്ചയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സിന്റെയും കെഎസ് യുവിന്റെയും നേത്റ്ത്വത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് മന്ത്രി കെ സി ജോസഫിന്റെ കോലം കത്തിച്ച് റോഡ് ഉപരോധിച്ചിരുന്നു. ഈ റോഡ് മട്ടന്നൂര്‍ മണ്ഡലത്തില്‍ എത്തിയാല്‍ മെക്കാഡം ടാറിങ്ങ് നടത്തി വിപുലീകരിച്ചിട്ടുണ്ട്.


തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒടുവള്ളി- നടുവില്‍ - കുടിയാന്മല റോഡിന് കേന്ദ്ര ഫണ്ടില്‍ ഉള്‍പ്പെടുത്തി 24 കോടി രൂപ അനുവദിച്ചു എന്ന പ്രചാരണം യുഡി എഫ് നേതാക്കളും മന്ത്രി കെസിയും നടത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ രണ്ട് ദിവസം മുമ്പ് കണ്ണൂരില്‍ നിന്നും പാപ്പിനിശ്ശേരിയില്‍ നിന്നുമുള്ള ദേശിയാ പാത ഓഫീസിലെ ഉദ്യോഗസ്ഥരെ കൊണ്ട് വന്ന് യുഡിഎഫ് നേതാക്കളുടെ നേത്റ്ത്വത്തില്‍ റോഡഷോ മോഡല്‍ റോഡ് സര്‍വ്വേയും നടത്തിയിരുന്നു. എന്നാല്‍ സര്‍വ്വേ കഴിഞ്ഞ് നാളുകളായിട്ടും ഇതില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. 


തിരഞ്ഞെടുപ്പിന് മുമ്പായി യുഡി എഫ് സര്‍ക്കാറിന്റെ ഉദ്ഘാടന മാമാങ്കത്തോടനുബന്ധിച്ച് ഇതു വഴി പോകുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സഞ്ചരിക്കാന്‍ വേണ്ടി ഒടുവള്ളി തൊട്ട് ചെമ്പന്തൊട്ടിവരെ കുഴികള്‍ അടച്ചു എന്നല്ലാതെ മറ്റ് പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികളൊന്നും തന്നെ നടന്നിട്ടില്ല. 

രണ്ട് വേനല്‍ മഴ പൈതപ്പോള്‍ തന്നെ ഈ കുഴികളിലെ കല്ലുകളും ടാറിങ്ങും ഒലിച്ച് പോയി വീണ്ടും പഴയപടിയായി. ഉമ്മന്‍ ചാണ്ടിയ്യുടെ അടുത്തയാളും മന്ത്രിയുമായ കെ സി ജോസഫ് ഈ നാടിനോട് കാണീക്കുന്ന അവഗണയില്‍ കടുത്ത അമര്‍ഷമാണ് ജനങ്ങള്‍ക്കുള്ളത്.

റിപ്പോര്‍ട്ട് : നൗഷാദ് നടുവില്‍




Previous
Next Post »