Free Learning

തൊഴിലാളി പക്ഷ ഗവര്‍ന്മെന്റ്, കണ്ണീരൊപ്പാന്‍ വിശപ്പകറ്റാന്‍ തൊഴില്‍ നല്‍കാന്‍

നാല്‍പ്പത്തിരണ്ട് കോടി രൂപ മുതല്‍ മുടക്കി  ജര്‍മ്മനിയില്‍ നിന്ന് ഇറക്കുമതി ചെയ്ത 18000   സ്പിണ്ടിലുകളും  30 എയര്‍  ജെറ്റ് ലൂമുകളും ഉള്ള ഒരു അത്യാധുനീക മില്‍ ഉദ്ഘാടനം നടത്തി യ ശേഷം  അഞ്ചു വര്‍ഷം പൂട്ടി കിടക്കുക , സ്വാഭാവികമായി യന്ത്രങ്ങള്‍ പലതും കേടു പറ്റി  . എന്നിട്ടിപ്പോള്‍ 6 കോടി കൂടി മുടക്കി 4800 സ്പിണ്ടില്‍ പ്രവര്‍ത്തന ക്ഷമമാക്കുക , കൊട്ടിഘോഷിച്ചു ഉദ്ഘാടനം നടത്തുക , കോമളപുരം സ്പിന്നിംഗ്  മില്ലിന്  ശാപമോക്ഷം  എന്ന് പത്ര പരസ്യം  കൊടുക്കുക , ഇതൊരു കെട്ടുകഥ അല്ല , യു ഡീ എഫ് ഭരണത്തില്‍ എന്‍റെ മണ്ഡലത്തിലെ  ഒരു മില്ലിന്റെ കഥയാണ് .


കേരള സ്പിന്നേഴ്സ്   1961 ബിര്‍ള സ്ഥാപിച്ച ഒരു മില്‍ ആയിരുന്നു . എണ്‍പതുകളില്‍ അത് മറ്റൊരു മാര്‍വാഡി  വാങ്ങി . മില്ലിന്‍റെ  ചോരയും നീരും ഊറ്റിയെടുത്തു അസ്ഥിപന്ജരം  ആക്കി ഒരു ദിവസം അവര്‍ മില്ലും പൂട്ടി നാട് വിട്ടു . അഞ്ചു വര്‍ഷം യു ഡീ  എഫ് ഭരിച്ചു , ഫാക്ടറി അടഞ്ഞു തന്നെ കിടന്നു , എല്‍ ഡീ എഫ് ഭരണം വന്നു , പല വട്ടം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും മാര്‍വാഡി വഴങ്ങിയില്ല . അവസാനം ആത്മഹത്യയുടെ  വക്കില്‍ എത്തിയ  തൊഴിലാളികളെ സംരക്ഷിക്കാന്‍  ഇടതുപക്ഷ  സര്‍ക്കാര്‍ തന്നെ പത്ത് കോടിയോളം രൂപ തൊഴിലാളികളുടെ പീ എഫും ശമ്പള കുടിശികയും ആയി നല്‍കി . ഒരു പക്ഷെ ആദ്യമായിട്ടായിരിക്കും ഒരു സ്വകാര്യ ഫാക്ടറിയുടെ ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് . നിയമ നിര്‍മ്മാണത്തിലൂടെ കമ്പനിയുടെ വസ്തവകകള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു . മുതലാളി  കേസിന് പോയി . അനധികൃതമായ അടച്ചു പൂട്ടല്‍ തുടങ്ങിയ കാലം മുതലുള്ള  തൊഴിലാളികളുടെ  ശമ്പള കുടിശിഖ  നല്‍കണം എന്ന് ആവശ്യപ്പെട്ടു സര്‍ക്കാര്‍ കേസെടുത്തു  . അതോടെ മുതലാളിയുടെ പ്രതിഷേധവും അടങ്ങി .
കെ എം എല്‍ എലില്‍ നിന്ന് 24 കോടി രൂപയം ഏതാണ്ട് അത്ര തന്നെ  സര്‍ക്കാരിന്റെയും പണം മുടക്കി ഫാക്ടറി  ആധുനീക വല്‍ക്കരിച്ച് പുനരുദ്ധരിക്കാന്‍ തീരുമാനിച്ചു . ഒരു വര്‍ഷം ഒരു ദിവസം പോലും മുടങ്ങാതെ ഫാക്ടറിയുടെ  നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. കെട്ടിടങ്ങള്‍ നവീകരിച്ചു . പുത്തന്‍  യന്ത്രങ്ങള്‍ സ്ഥാപിച്ചു. ടെസ്റ്റ്‌ നടത്തി പുതിയ തൊഴിലാളികളെയും  റിക്രൂട്ട്  ചെയ്തു . നിശ്ചിത വയസില്‍ താഴെയുള്ള   പഴയ തൊഴിലാളികളെയും നിയമിക്കുന്നതിനു ധാരണയായി . പക്ഷെ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഇലക്ട്രിക്ക്  കണക്ഷന്‍ കിട്ടിയില്ല . ജനറെറ്റര്‍ വച്ച് യന്തങ്ങള്‍ പ്രവര്‍ത്തിപ്പിച്ചു ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചു. അപ്പോഴാണ്‌ നിയമനം സംബന്ധിച്ചു ഒരു കേസ് വന്നത് . മുന്‍ തൊഴിലാളികളെ   ഉപയോഗപ്പെടുത്തി  ഫാക്ടറി  തടസമില്ലഎന്ന് കോടതിയും പറഞ്ഞു. അങ്ങിനെ 2011 ഏപ്രിലില്‍ ഫാക്ടറി  തുറന്നു .

യു ഡീ  എഫ് ഭരണം വന്നു . ഇലക്ട്രിസിറ്റി  കണക്ഷന്‍ കിട്ടാന്‍ 4  വര്‍ഷം എടുത്തു . കേടു വന്ന യന്ത്രങ്ങള്‍ കുറച്ചെണ്ണം നന്നാക്കിയെടുക്കാന്‍ മറ്റൊരു 6 മാസം . കോടതിയിലെ കേസ് തീര്‍ക്കാന്‍ ഇനിയും സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല . അവസാനം മുന്‍ തൊഴിലാളികളെ വച്ച ഫാക്ടറി 5 വര്‍ഷത്തിനു ശേഷം വീണ്ടും  ഉദ്ഘാടനം ചെയ്തു . ശാപ മോക്ഷം കിട്ടി എന്നാണ് അവകാശവാദം . പക്ഷെ യാഥാര്‍ത്ഥ്യം  മറിച്ചാണ് . വലിയൊരു ശാപ ഭാരവും പേറി കൊണ്ടാണ് പുതിയ ഫാക്ടറി  പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത് . 5 വര്‍ഷത്തെ പലിശയായും , കേടായ യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കും  ആയി   10 -20 കോടി രൂപ ചെലവ് വന്നിട്ടുണ്ട്  എന്ന്  കണക്കാക്കുന്നു . ആരാണീ നഷ്ടത്തിന്  ഉത്തരവാദി ? എന്ന് എന്‍റെ അധ്യക്ഷ പ്രസംഗത്തില്‍  ഞാന്‍  ചോദിച്ചു നിര്‍ത്തി .
ഒരു വാല്‍കഷണം കൂടി . 2011 ഏപ്രില്‍ മാസത്തില്‍ മില്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ മറ്റൊരു  ഫാക്ടറിക്ക്  കൂടി ഇതേ കോമ്പൌണ്ടില്‍  തറക്കല്ല് ഇട്ടിരുന്നു  , ഗാര്‍മെന്റ് ഫാക്ടറിക്ക് വേണ്ടിയുള്ള ഒരു ബഹുനിലക്കെട്ടിടത്തിന്റെതയിരുന്നു അത് . നൂല്‍ , തുണി , ഉടുപ്പ് എന്നിവയുടെ ഒരു സംയോജിത ഉല്‍പ്പാദന കേന്ദ്രം ആയിരുന്നു ലക്‌ഷ്യം  . നൂലും തുണിയും ഉണ്ടാക്കുന്ന ഫാക്ടറിയുടെ  കഥ മേല്‍പ്പറഞ്ഞത്‌ ആണെങ്കില്‍ ഉടുപ്പ് ഫാക്ടറിയുടെ  കാര്യം പറയാന്‍ ഇല്ലല്ലോ. അതിന്റെ തറക്കല്ല്  പോലും ഇപ്പോള്‍  കാണാന്‍ ഇല്ല
Previous
Next Post »