Free Learning

ഇടതുപക്ഷ ഗവര്‍ന്മെന്റ് 2005 - 2010


ഇത് പ്രകടന പത്രികയല്ല, അഞ്ചു വര്ഷം കൊണ്ട് ചെയ്തു തീര്‍ത്തവയില്‍ ചിലത് മാത്രമാണ്..


 വൻകിട പദ്ധതികൾ

▪  വല്ലാർപ്പാടം കണ്ടെയ്നർ ടെർമ്മിനൽ
▪ വല്ലാർ പാടം റോഡ്‌ / റെയിൽ
▪ തിരുവനന്തപുരം ഇന്റർനാഷണൽ എയർപ്പോർട്ട്‌ , പുതിയ ടെർമ്മിനൽ
▪ കണ്ണൂർ വിമാനത്താവളം ഭൂമി ഏറ്റെടുത്തു , തറക്കല്ലിട്ടു
▪  ഇൻഫോപാർക്ക്‌ കേരളത്തിനു തിരിച്ചു പിടിച്ചു
▪ കേരളത്തിന്റെ താൽപര്യം ഉയർത്തിപ്പിടിച്ചു.പുതിയ സമാർട്ട്‌ സിറ്റി കരാർ ഒപ്പിട്ട്‌ , പണി തുടങ്ങി
▪ വൈറ്റില മൊബിളിറ്റി ഹബ്‌ ബസ്‌ ടെർമ്മിനൽ
▪ ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ്‌
▪ ടെക്നോ പാർക്ക്‌ വികസനം , പുതിയ കെട്ടിടം " തേജസ്വിനി "
▪  ടെക്നോസിറ്റിക്കായി 420 ഏക്കർ
▪  പെരിന്തൽ മണ്ണയിൽ അലിഗഡ് യൂണിവേഴ്സിറ്റി 300 ഏക്കർ കാമ്പസ്‌
▪ കൊരട്ടി ഇൻഫോ പാർക്ക്‌
▪ കൊല്ലം ടെക്നോ പാർക്ക്‌
▪ മെഡിക്കൽ യൂണിവേഴ്സിറ്റി , നിയമ യൂണിവേഴ്സിറ്റി കളമശേരി
▪ അങ്കമാലി , തിരുവല്ല , തമ്പാനൂർ, കൊട്ടാരക്കര , കോഴിക്കോട്‌ , കാസറഗോഡ്‌ പുതിയ അത്യാധുനിക ബസ്‌ ടെർമ്മിനൽ
▪  മലബാർ ദോവസ്വം ബോർഡ്‌
▪ കരിപ്പൂർ ഹജ്ജ്‌ ഹൗസ്‌
▪ കഞ്ചിക്കോട് കോച്ച് ഫാക്റ്ററിക്ക്‌ 450 ഏക്കർ കൈമാറി
▪  EMS ഭവന പദ്ധതി , 3 ലക്ഷം വീടുകൾ
▪ ചീമേനി പവർ പ്ലാന്റിനു ഭൂമി ഏറ്റെടുത്തു

മറ്റു പദ്ധതികൾ

▪ ജനമൈത്രി പോലീസ്‌ ( അമീർഖാൻ സത്യമേവ ജയതേ എന്ന പരിപാടിയിൽ പ്രകീർത്തിച്ചു )
▪ അഴിമതി രഹിത വാളയാർ
▪ 41 ലക്ഷം സ്ത്രീകളെ കുടുംബശ്രീയിൽ കൊണ്ടുവന്നു ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ മുന്നേറ്റ പ്രസ്ഥാനമാക്കി ( ഈ സർക്കാർ കുടുംബശ്രീയെ തകർക്കാൻ ജനശ്രീയെ പ്രമോട്ട്‌ ചെയ്യുന്നു )
▪  KSRTC 2023 പുതിയ ബസുകൾ , 351 മലബാർ സർവ്വീസ്‌ , 1014 പുതിയ സർവ്വീസ്‌ , നഗരങ്ങളിൽ ലോ ഫ്ലോർ ബസുകൾ
▪ ചരിത്രത്തിൽ ആദ്യമായി ബസ്‌ ചാർജ്ജ്‌ കുറച്ചു
▪ പവർകട്ട്‌ ഇല്ലാതാക്കി
▪  7 ജില്ലകൾ സമ്പൂർണ്ണ വൈദ്യുതീകരിച്ചു.
▪ കർഷക ആത്മഹത്യ ഇല്ലാതാക്കി
▪ കോൺഗ്രസ്‌ ഭരണത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കടം എഴുതിത്തള്ളി
▪ 46,000 സഹകരണ ചന്തകൾ
▪ 50 തൃവേണി ചന്തകൾ
▪ 150 നീതി മെഡിക്കൽ സ്റ്റോറുകൾ
▪ പറമ്പിക്കുളം കടുവ സങ്കേതമാക്കി
▪ 32 പൊതുമേഖല സ്ഥപനങ്ങൾ ലാഭത്തിലാക്കി . (അധികാരത്തിലേറുമ്പോൾ 12 എണ്ണം മാത്രമായിരുന്നു ലാഭത്തിൽ .ഇന്ന് കേവലം 5 എണ്ണം മാത്രം ലാഭത്തിൽ )
▪  KTDC ചരിത്രത്തിലാദ്യമായി ലാഭത്തിലാക്കി
▪ കൊച്ചിൻ മറീന
▪ ഇന്ത്യയിൽ ആദ്യത്തെ ഉൾനാടൻ പോർട്ട്‌ കോട്ടയത്ത്‌ ( നാട്ടകം പോർട്ട്‌ , തുടർ വികസനം മുരടിച്ച് നിൽക്കുന്നു
▪ തിരുവനന്തപുരം , ബാലരാമപുരം സ്പിന്നിംഗ്‌ മിൽ തുറന്നു
▪ കരുനാഗപ്പള്ളി കാലിത്തീറ്റ ഫാക്റ്ററി (34 കോടി രൂപക്ക്‌ )
▪ കുളത്തുപ്പുഴ , കോലാഹലമേട്‌ ആധുനിക ഡയറി ഫാം
▪ കാക്കനാട്‌ BIS ഹാൾമാർക്ക്‌ ലാബ്‌
▪ 15,000 നെൽകർഷകർക്ക്‌ പെൻഷൻ
▪ നെൽ കൃഷി വായ്പ പലിശരഹിതമാക്കി
▪ 12 രൂപ എന്ന റെക്കോർഡ്‌ വിലക്ക്‌ നെല്ല് സംഭരിച്ചു
▪ പൂട്ടിക്കിടന്ന് 22ൽ പതിനേഴു തേയില തോട്ടങ്ങൾ തുറന്നു
▪ 23,000 ഏക്കർ തരിശുഭൂമി കൃഷി യോഗ്യമാക്കി
▪ നെല്ലുൽപാദനം വൻ തോതിൽ വർദ്ധിച്ചു
▪ ചീമേനി സൈബർ പാർക്ക്‌ 300 ഏക്കർ ഏറ്റെടുത്ത്‌ ( ഈ സർക്കാർ പദ്ധതി ഉപേക്ഷിച്ചു)
▪ അംബലപ്പുഴ , ചേർത്തല , കുണ്ടറ ഐടി പാർക്ക്‌
▪ കോഴിക്കോട്‌ , കണ്ണൂർ സൈബർ പാർക്ക്‌
▪ സിഡിറ്റിനെ മികവിന്റെ കേന്ദ്രമാക്കി . എർണ്ണാകുളത്തും , കണ്ണൂരും മേഖലാ കേന്ദ്രങ്ങൾ ആരംഭിച്ചു
▪ 17 കോടി ചിലവിട്ട്‌ ഉദുമ സ്പിന്നിംഗ്‌ മിൽസ്‌ ( ഈ സർക്കാരിന്റെ കാലത്ത്‌ പൂട്ടി )
▪ നിയമന നിരോധനം നീക്കി . ഒന്നേമുക്കാൽ ലക്ഷം പേർക്ക്‌ പുതുതായി തൊഴിൽ
▪ 50,000 പട്ടികജാതി , 16,000 പട്ടിക വർഗ്ഗക്കാർക്ക്‌ വീട്‌
▪ ഇന്റജീനിയസ്‌ ഫുഡ്‌ ടെക്നോളജി കോളേജ്‌ , കോന്നി
▪ പഞ്ചസാര ഉൾപ്പെടെ 13 അടിസ്ഥാന ഭക്ഷ്യ വസ്തുക്കളുടെ വില 5 വർഷവും ഒരേ രീതിയിൽ നിലനിർത്തി
▪ പ്ലസ്‌ 2 ഏകജാലകമാക്കി

ഇവിടെ ഈ പേജിൽ പറഞ്ഞു തീർക്കാൻ കഴിയാത്ത 100 കണക്കിനു പദ്ധതികൾ . ഇതൊക്കെ നില നിൽക്കുമ്പോഴും ഞങ്ങൾ ഏറ്റവും കൂടുതൽ പ്രാമുഖ്യം കൊടുക്കുന്നതു ഒരു മന്ത്രിമാർ പോലും അഴിമതി ആരോപണത്തിന്റെ നിഴലിൽ വന്നില്ല എന്നതായിരുന്നു . ഇന്നാണെങ്കിൽ , ശ്രീമതി ജയലക്ഷ്മി ഒഴികെയുള്ള മുഴുവൻ മന്ത്രിമാരും അഴിമതി ആരോപണ നിഴലിൽ .
ഒരിക്കൽ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയെ സ്റ്റേജിൽ ഇരുത്തി കേന്ദ്ര മന്ത്രി ആയിരുന്ന AK ആന്റണി മുൻ വ്യവസായ മന്ത്രി എളമരം കരീമിനെ പ്രകീർത്തിച്ചത്‌ ഓർമ്മ കാണുമല്ലൊ . " മുൻ സർക്കാരിന്റെ കാലത്ത്‌ പദ്ധതികൾ പ്രഖ്യാപിച്ചാൽ മാത്രം മതി , വ്യവസായ മന്ത്രി ബാക്കി എല്ലാം ഏറ്റെടുത്ത്‌ നടപ്പാക്കുമായിരുന്നു " എന്നു.

മികച്ച പ്രകടനത്തിനു മുഖ്യ മന്ത്രി ഉൾപ്പെടെ 7 മന്ത്രിമാർ ആയിരുന്നു ദേശീയ തല അവാർഡുകൾ കൈപ്പറ്റിയത്.

VS അച്യുതാനന്ദന്‍ - മുഖ്യ മന്ത്രി
സി ദിവാകരൻ - സിവിൽ സപ്ലൈസ്‌
കൊടിയേരി - ആഭ്യന്തരം
ശ്രീമതി ടീച്ചർ - ആരോഗ്യം
എ കെ ബാലൻ - വൈദ്യുതി
ബിനോയ്‌ വിശ്വം - വനം
പാലൊളി മുഹമ്മദ്‌ കുട്ടി - തദ്ദേശം


ഇനി നിങ്ങൾ തീരുമാനിക്കൂ , ഏതു ഭരണമായിരുന്നു മികച്ചതെന്ന്.....



First